കമലിന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചിരുന്നു. റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാക്കളായ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷനൽ സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേൾക്കുമ്പോഴായിരുന്നു കമൽ നിലപാടറിയിച്ചത്. മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റച്ചോദ്യമാണ് കോടതി ചോദിച്ചത്. മാപ്പ് പറയില്ലെന്ന കമലിന്റെ നിലപാട് അഭിഭാഷകൻ ധ്യാൻ ചിന്നപ്പ കോടതിയെ അറിയിച്ചു.
ഇതും വായിക്കുക: 'നിങ്ങൾ കമൽ ഹാസൻ ആയിരുന്നാലും ആൾക്കൂട്ടത്തിൻ്റെ വികാരം വ്രണപ്പെടുത്താൻ പാടില്ല' കർണാടക ഹൈക്കോടതി
advertisement
കമൽഹാസൻ കർണാടക ഫിലിം ചേംബറിന് നൽകിയ കത്ത് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. കമലിന് കന്നഡിഗരോടുള്ള അടുപ്പവും സ്നേഹവുമൊക്കെ കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു കാര്യം വിശദീകരിക്കുന്നതിനു പല വഴികളുണ്ടെന്നും എന്നാൽ മാപ്പ് പറയുന്നതിന് ഒറ്റ മാർഗമേയുള്ളുവെന്നും പറഞ്ഞ കോടതി, മാപ്പ് പറയുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചു. അത്തരമൊരു കാര്യം നിർബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമൽ അറിയിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് നീട്ടിവച്ച കോടതി ജൂൺ 10ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
നേരത്തേ, കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടക ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. നാക്കു പിഴ ആർക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല. ജനവികാരത്തെ വ്രണപ്പെടുത്തിയതിന് കമൽഹാസൻ മാപ്പു പറയണം. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നെന്നും കോടതി പറഞ്ഞു.
Summary: The counsel of actor-politician Kamal Haasan on Tuesday told the Karnataka High Court that his upcoming Tamil film ‘Thug Life’, scheduled for release on 5 June, will not be released in Karnataka for now. This statement came after the actor refused to apologise for his remarks, despite the court giving Haasan till 2:30 p.m. to respond on whether he wished to apologise for his statement that “Kannada is born out of Tamil."