'നിങ്ങൾ കമൽ ഹാസൻ ആയിരുന്നാലും ആൾക്കൂട്ടത്തിൻ്റെ വികാരം വ്രണപ്പെടുത്താൻ പാടില്ല' കർണാടക ഹൈക്കോടതി

Last Updated:

ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി പറഞ്ഞു

കമൽ ഹാസൻ
കമൽ ഹാസൻ
ബെംഗളൂരു: 'തമിഴിൽ നിന്നാണ് കന്നഡ ഉണ്ടായത്' എന്ന നടൻ കമൽഹാസന്റെ വിവാദ പ്രസ്താവനയെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴില്‍ നിന്നാണ് കന്നഡയുടെ ഉത്പത്തി എന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. നിങ്ങള്‍ ഒരു ചരിത്രകാരനാണോ അതോ ഭാഷാപണ്ഡിതനോയെന്നും കോടതി ചോദിച്ചു. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ റിലീസിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ കമല്‍ ഹാസന്‍ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി പറഞ്ഞു. "300 കോടി രൂപ നിക്ഷേപിച്ചുവെന്ന് പറഞ്ഞ് നിങ്ങൾ തന്നെ സൃഷ്ടിച്ച സാഹചര്യത്തിനിടെ നിങ്ങളുടെ സിനിമ സുഗമമായി റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം നിങ്ങൾ ആഗ്രഹിക്കുന്നു. ക്ഷമാപണം നടത്താൻ താൽപ്പര്യമില്ലെങ്കിൽ, എന്തിനാണ് നിങ്ങൾ സിനിമ സംസ്ഥാനത്ത് റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?" ജഡ്ജി ചോദിച്ചു.
പ്രസ്താവന മനഃപൂർവമല്ലെന്ന് വ്യക്തമാക്കാൻ കമൽഹാസന്റെ അഭിഭാഷകൻ പ്രസ്താവനയുടെ വീഡിയോ കാണിച്ചെങ്കിലും ഇത് കോടതിയെ ബോധ്യപ്പെടുത്താനായില്ല. 'നെല, ജല, ഭാഷെ' (ഭൂമി, ജലം, ഭാഷ) എന്നീ വികാരങ്ങളെ വ്രണപ്പെടുത്തിയാൽ ഒരു പൗരനും അത് സഹിക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കമൽ ഹാസന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജഡ്ജി ആശങ്ക പ്രകടിപ്പിച്ചു, "നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിയില്ല" ജഡ്ജി പറഞ്ഞു.
advertisement
കമൽ കെഎഫ്സിസിക്ക് എഴുതിയ കത്തിൽ ക്ഷമാപണം നടത്താത്തതിനാൽ അത് സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. "ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അത് കാരണം എന്താണ് സംഭവിച്ചത് ? അസ്വസ്ഥത മാത്രം'. അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരി സമാനമായ ഒരു പ്രസ്താവന നടത്തിയെങ്കിലും അതിന് ക്ഷമാപണം നടത്തിയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി," ജഡ്ജി പറഞ്ഞു.
"75 വർഷം മുമ്പ് രാജഗോപാലാചാരിക്ക് പരസ്യമായി മാപ്പ് പറയാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് (കമൽ ഹാസന്) എന്തുകൊണ്ട് കഴിയില്ല? നിങ്ങളുടെ വാണിജ്യ താൽപ്പര്യത്തിനായി, നിങ്ങൾ സൃഷ്ടിച്ച ഒരു സാഹചര്യത്തിന് പൊലീസ് സംരക്ഷണം തേടി നിങ്ങൾ ഈ കോടതിയെ സമീപിച്ചിരിക്കുന്നു. കർണാടകയിലെ ജനങ്ങൾ മാപ്പ് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്? നിങ്ങൾ ഒരു ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോ?" ജഡ്ജി തുടർന്നു ചോദിച്ചു.
advertisement
താരത്തിന്റെ പരാമർശം വ്യാപകമായ പ്രതിഷേധങ്ങൾക്കും മാപ്പ് പറയണമെന്ന ആവശ്യത്തിനും കാരണമായിരുന്നു. എങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചുനിന്നു. "ഞാൻ തെറ്റ് ചെയ്തെങ്കിൽ ക്ഷമ ചോദിക്കും. അല്ലെങ്കിൽ ഞാൻ ചെയ്യില്ല" -ഇതായിരുന്നു കമൽ ഹാസന്റെ പ്രതികരണം.
Summary: Karnataka High Court on Tuesday slammed actor Kamal Haasan for his controversial statement claiming that "Kannada was born out of Tamil."
മലയാളം വാർത്തകൾ/ വാർത്ത/India/
'നിങ്ങൾ കമൽ ഹാസൻ ആയിരുന്നാലും ആൾക്കൂട്ടത്തിൻ്റെ വികാരം വ്രണപ്പെടുത്താൻ പാടില്ല' കർണാടക ഹൈക്കോടതി
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement