കന്യാകുമാരി: അരിക്കൊമ്പനെക്കുറിച്ച് കന്യാകുമാരി ജില്ലയിലെ മലയോര ഗ്രാമവാസികൾ ആശങ്കപ്പെടേണ്ടെന്ന് കളക്ടർ പി.എൻ.ശ്രീധർ പറഞ്ഞു. പത്രകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തേനി ജില്ലയിൽ ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയ അരിക്കൊമ്പൻ ആനയെ കളക്കാട് മുണ്ടൻതുറ കടുവ സങ്കേതം ഉൾപ്പെട്ട ഭാഗമായ കുറ്റിയാർ അണക്കെട്ടിലെ ഉൾ വനമേഖലയിലാണ് തുറന്ന് വിട്ടത്.
കളക്കാട് മുണ്ടൻതുറ വനപാലകർ അരിക്കൊമ്പന്‍റെ നീക്കം രാവും പകലും നിരീക്ഷിച്ചുവരികയാണ്. ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ ഉപയോഗിച്ചാണ് ആനയുടെ സ്ഥാനം നിരീക്ഷിക്കുന്നത്. അരിക്കൊമ്പൻ ആന ഇപ്പോൾ നല്ല ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു.
advertisement
ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുന്നു. തുടർന്ന് ആന വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് സേനാംഗങ്ങളും അടങ്ങുന്ന പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിൽ തന്നെ ഉള്ളതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ പി.എൻ. ശ്രീധർ പത്രകുറിപ്പിൽ അറിയിച്ചു.