കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുന്നു. എന്നാൽ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്ന് പാർലമെന്‍റിൽ ചോദിച്ചു. അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നും പാർലമെന്‍റിൽ ചോദിച്ചു. ചോദിച്ചത്.
ബി.ജെ.പി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി നുണ പറഞ്ഞു. മറുപടി പറയാൻ ഉണ്ടെന്ന് പല തവണ സ്പീക്കർക്ക് കത്ത് എഴുതി നൽകിയെങ്കിലും സംസാരിക്കാൻ അനുമതി കിട്ടിയില്ല.
advertisement
അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ പറഞ്ഞത്.
രാജ്യത്തെ വിമാനത്താവളങ്ങൾ അദാനിക്ക് തീറെഴുതുകയാണ്. എസ്.ബി.ഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി -രാഹുൽ പറഞ്ഞു. രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണം എത്രെയെന്ന് സര്‍ക്കാറിന് കണക്കുണ്ടോ? കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി തസ്തികകളില്‍ അടക്കം ഒ.ബി.സി പ്രാതിനിധ്യം ഏഴു ശതമാനം മാത്രമാണ്. യു.പി.എ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.