Also Read- Bars in Kerala | ബാറുകൾ ഇന്ന് തുറക്കും; പൂർണതോതിലെ പ്രവർത്തനം ഒൻപതു മാസത്തിനു ശേഷം
ബിജെപി, കോൺഗ്രസ്, ജനതാദള്‍ എസ് എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. പ്രതിപക്ഷമായ ജെഡിഎസും ബിജെപിയും അടുത്ത കാലത്തായി അടുക്കുന്ന സൂചനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന നിയമസഭയിൽ നടന്ന ചർച്ചകൾക്കിടെ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൂട്ടായി നീക്കിയപ്പോൾ ഇത് ദൃശ്യമായിരുന്നു.
Also Read- Explainer | കൊറോണ വൈറസിന് ജനിതകമാറ്റം; ഇത് എത്രത്തോളം അപകടകാരിയാണ്?
advertisement
വോട്ടെടുപ്പ് തടസം കൂടാതെ നടക്കുന്നതിന് മുൻകരുതൽ നടപടി സ്വീകരിച്ചതായി കമ്മീഷൻ അറിയിച്ചു. മാസ്ക് ധരിക്കുന്നതും വോട്ടിങ് കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാ ബൂത്തുകളിലും സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 27ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 30നാണ്.