സ്വകാര്യ- വ്യവസായ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഇതര വിഭാഗങ്ങളിലാണ് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി, ഡി കാറ്റഗറി ജോലികളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് മാത്രം നിയമനം നൽകാൻ ആവശ്യപ്പെടുന്ന നിയമം മന്ത്രിസഭ കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
മാനേജ്‌മെൻ്റ് വിഭാഗത്തിലെ ഡയറക്ടർമാർ ഒഴികെ ഫാക്ടറിയിലോ വ്യവസായ സ്ഥാപനങ്ങളിലെയോ കമ്പനികളിലെയോ സൂപ്പർവൈസർ, മാനേജർ, ടെക്‌നിക്കൽ, ഓപ്പറേഷൻ, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ ഈ സംവരണ ചട്ടം ബാധകമായിരിക്കും. കൂടാതെ ഐടി/ഐടിഇഎസ് മേഖലകളിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർ, തൊഴിലാളികൾ എന്നിവരുൾപ്പെടെ നോണ്‍ മാനേജ്മെന്‍റ് ജോലികളിലും കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉണ്ടായിരിക്കും.
advertisement
ALSO READ: കര്‍ണാടകയിലെ സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം; ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
അതേസമയം മിതമായ വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ക്ലറിക്കൽ അല്ലെങ്കിൽ സപ്പോർട്ടീവ് റോളുകളാണ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്നത്. ക്ലാർക്കുമാർ, അസിസ്റ്റൻ്റുമാർ, ടൈപ്പിസ്റ്റുകൾ, ജൂനിയർ എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ലാബ് അസിസ്റ്റൻ്റുമാർ എന്നിവരായിരിക്കും ഈ വിഭാഗത്തിൽ വരിക.
ഗ്രൂപ്പ് ഡി വിഭാഗത്തിൽ വരുന്നത് പ്യൂൺ, സ്വീപ്പർമാർ, പരിചാരകർ, തോട്ടക്കാർ, സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയ ജോലികളാണ്. ഇവർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. അതേസമയം കർണാടക സ്വദേശികൾക്ക് സംവരണം ഉറപ്പുവരുത്തുന്ന ബില്ല് മലയാളികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കാരണം നിരവധി മലയാളികളാണ് ബംഗളുരു ഉൾപ്പെടെയുള്ള കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്. ഐടി മേഖലകളിൽ അടക്കം ഈ ചട്ടം ബാധകമായതിനാൽ ഭാവിയിൽ മലയാളികൾക്ക് തൊഴിലവസരങ്ങൾ കുറയാനുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.