TRENDING:

'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക

Last Updated:

'വീടുകളിലിരിക്കാൻ ആളുകളോട് നിര്‍ദേശിച്ചു എന്നാൽ അത് പലരും അനുസരിക്കാൻ തയ്യാറാകുന്നില്ല... കൈകളിൽ ക്വാറന്റൈന്‍ സ്റ്റാംപ് പതിച്ചും വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിപ്പിച്ചും ജാഗ്രതാ നിർദേശം നൽകുന്നുണ്ടെങ്കിലും എല്ലായിടത്തും ഇത് നടപ്പാക്കാൻ സാധിക്കുന്നില്ല.. ആ സാഹചര്യത്തിൽ‌ ക്വാറന്‍റൈനിൽ ഉള്ള ആളുകളുടെ ചുറ്റുമുള്ളവർ ജാഗ്രത പാലിക്കാനാണ് ഈ നീക്കം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നു സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തു വിട്ട് കര്‍ണാടക സര്‍ക്കാർ. കഴിഞ്ഞ മാർച്ച് 10 മുതൽ വിദേശത്തു നിന്നെത്തിയ എല്ലാവരുടെയും പേരും വിലാസവും അടക്കമുള്ള വിവരങ്ങള്‍ കര്‍ണാടക സർക്കാരിന്റെ ആരോഗ്യ വകുപ്പ് വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
advertisement

ജില്ല തിരിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ന് മടങ്ങിയെത്തി?.. ക്വാറന്റൈൻ എന്ന് അവസാനിക്കും? എവിടെ നിന്നു വന്നു? എവിടെയാണ് ഇറങ്ങിയത് ? എന്നിവയ്ക്കൊപ്പം ആളുടെ വീട്ടു നമ്പർ ഉൾപ്പെടെയുള്ള വിശദമായ വിലാസവും ഉണ്ട്. ബംഗളൂരു സ്വദേശികളായ പതിനാലായിരത്തോളം ആളുകളുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

അതേസമയം ഇത്രയും വിശദമായ വിവരങ്ങൾ പങ്കു വച്ചതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയവർക്കും വിമാനജീവനക്കാർക്കും എന്തിന് ആരോഗ്യ പ്രവർത്തകർക്ക് പോലും പലയിടങ്ങളിലും വിവേചനം നേരിടേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങൾ ഇത്രയും വിശദമായി പുറത്തു വിടുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിമർശനം. സ്വകാര്യത ലംഘനവും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഇവിടെ ഇപ്പോൾ ആശങ്ക ആരുടെയും സ്വകാര്യതയല്ലെന്നും വൈറസ് വ്യാപനമാണെന്നുമാണ് സർക്കാരിന്റെ മറുപടി.

advertisement

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

advertisement

നിലവിൽ ഒരു വ്യക്തിയുടെ സ്വകാര്യതയെക്കാൾ പ്രധാനം സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുകയാണ്.. ഇത് സർക്കാരിന്റെ തീരുമാനമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതികരണം. സമൂഹനന്മയെക്കരുതിയാണ് ഈ നീക്കമെന്നാണ് ഉപമുഖ്യമന്ത്രി അശ്വത്ത് നാരായണും പ്രതികരിച്ചത്. 'കോവിഡ് 19 ഉറവിടം വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.. അതുകൊണ്ട് തന്നെ വ്യാപനം തടയേണ്ടതുണ്ട്. ഇവരില്‍ നിന്ന് അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് വിശദമായ വിവരങ്ങൾ തന്നെ പുറത്തു വിട്ടിരിക്കുന്നത്. ഇത് വെറും 14 ദിവസത്തെ കാര്യമാണ്. നിയമപ്രകാരം സർക്കാരിന് ഇത്തരം നടപടികൾ എടുക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

advertisement

ഇത്തരം വിവരങ്ങൾ പുറത്തു വിടുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉയർത്തില്ലേയെന്ന ചോദ്യത്തിന് ഇത് ഒരു മുൻകരുതൽ നടപടി മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.. 'വീടുകളിലിരിക്കാൻ ആളുകളോട് നിര്‍ദേശിച്ചു എന്നാൽ അത് പലരും അനുസരിക്കാൻ തയ്യാറാകുന്നില്ല... കൈകളിൽ ക്വാറന്റൈന്‍ സ്റ്റാംപ് പതിച്ചും വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിപ്പിച്ചും ജാഗ്രതാ നിർദേശം നൽകുന്നുണ്ടെങ്കിലും എല്ലായിടത്തും ഇത് നടപ്പാക്കാൻ സാധിക്കുന്നില്ല.. ആ സാഹചര്യത്തിൽ‌ ക്വാറന്‍റൈനിൽ ഉള്ള ആളുകളുടെ ചുറ്റുമുള്ളവർ ജാഗ്രത പാലിക്കാനാണ് ഈ നീക്കം'.. നാരായൺ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക
Open in App
Home
Video
Impact Shorts
Web Stories