TRENDING:

കർണാടകയിൽ കോൺഗ്രസ് എംഎൽഎ കാവി ഷാളണിഞ്ഞ് RSSന്റെ ഹിന്ദുമഹാജാഥയിൽ‌

Last Updated:

മടിക്കേരിയിൽ ആർഎസ്എസ് സംഘടിപ്പിച്ച ഹിന്ദുരക്ഷാ സംഗമം എന്ന പരിപാടിയിലാണ് കോൺഗ്രസ് എംഎൽഎ ഡോ. മന്ദാർ ഗൗഡ പങ്കെടുത്തത്

advertisement
കർ‌ണാടകയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മടിക്കേരി എംഎൽഎ ഡോ. മന്ദാർഗൗഡ. ആർഎസ്എസ് സംഘടിപ്പിച്ച ഹിന്ദുമഹാജാഥയിൽ എംഎല്‍എ പങ്കെടുത്തു. ജാഥയിൽ പങ്കെടുക്കാനെത്തിയ എംഎൽഎയെ ആർഎസ്എസ് നേതാക്കൾ കാവി ഷാളണിയിച്ച് സ്വീകരിച്ചു.
മന്ദാർ ഗൗഡ (മധ്യത്തില്‍)
മന്ദാർ ഗൗഡ (മധ്യത്തില്‍)
advertisement

മടിക്കേരിയിൽ ആർഎസ്എസ് സംഘടിപ്പിച്ച ഹിന്ദുരക്ഷാ സംഗമം എന്ന പരിപാടിയിലാണ് കോൺഗ്രസ് എംഎൽഎ ഡോ. മന്ദാർ ഗൗഡ പങ്കെടുത്തത്. വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. എംഎൽഎയുടെ നടപടിയെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അപലപിച്ചു. വിഷയം പരിശോധിച്ച് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. എന്നാൽ പരാതിയായി ഈ വിഷയം കർണാടക കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇതുവരെയും വന്നിട്ടില്ലെന്നാണ് വിവരം.

ആർഎസ്എസിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന നേതൃത്വമാണ് കർണാടകയിലെ കോൺഗ്രസിനുള്ളത്. അതിനാൽ‌ തന്നെ തങ്ങളുടെ ഭാഗത്തുള്ള ഒരു എംഎൽഎ ഈ പരിപാടിയില്‍ പങ്കെടുത്തത് അതീവ ഗൗരവമായാണ് നേതൃത്വം കാണുന്നത്. ഈ വിഷയത്തിൽ ഇതുവരെ മന്ദാര്‍ഗൗഡയുടെ ഭാഗത്ത് നിന്ന് വിശദീകരണം വന്നിട്ടില്ല.

advertisement

നേരത്തെ ആഭ്യന്തരമന്ത്രി ജി പരമേശ്വര എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായിരുന്നു. അന്ന് സ്വന്തം മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു പരിപാടിയിൽ കയറിചെല്ലുകയായിരുന്നുവെന്നും ഏതാണ് പരിപാടി എന്ന് അറിയാതെയാണ് പങ്കെടുത്തതെന്നുമാണ് അദ്ദേഹം വിശദീകരിച്ചിരുന്നത്. അതോടുകൂടി വിഷയം അവസാനിക്കുകയും ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a move that has put the Congress party on the defensive in Karnataka, Madikeri MLA Dr. Mantar Gowda participated in the ‘Hindu Maha Jatha’ organized by the RSS. Upon his arrival at the event, RSS leaders welcomed the MLA by draping a saffron shawl around him. The MLA’s presence at the Rashtriya Swayamsevak Sangh (RSS) event has triggered significant political debate, as it comes at a time of heightened ideological rivalry between the Congress and the BJP/Sangh Parivar in the state.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിൽ കോൺഗ്രസ് എംഎൽഎ കാവി ഷാളണിഞ്ഞ് RSSന്റെ ഹിന്ദുമഹാജാഥയിൽ‌
Advertisement
Open in App
Home
Video
Impact Shorts
Web Stories