TRENDING:

6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു

Last Updated:

ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്

advertisement
‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ  ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ
അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ
advertisement

ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.

എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരുടെ ലഭ്യമായ വിവരങ്ങൾ‌

advertisement

അശ്വിൻ നായർ (17) (ആർവി പിയു കോളേജ്)

അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)

അയാൻ അലി (17)- (സിഎംആർ കോളേജ്)

ഏദൻ ജോർജ് (17) ആർവി പിയു കോളേജ്

ഭരത് (18)- (ആർവി പിയു കോളേജ്)

ഗഗൻ (ബൈക്ക് യാത്രികൻ)

എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A catastrophic chain collision on the Hoskote-Dabaspete National Highway (NH-648) in Bengaluru Rural district claimed seven lives early Friday morning. The accident was triggered when a speeding XUV700 rammed into a motorcycle, lost control, and subsequently crashed into a truck and another car. Six occupants of the SUV and the motorcyclist died on the spot. Local police have registered a case and are currently investigating the exact cause of the pile-up, which involved four vehicles in total.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories