TRENDING:

പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്ര പൂജാരി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: കർണാടക ചാമരാജ് നഗർ മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തിൽ ക്ഷേത്ര പൂജാരിയുടെ നിർണായക വെളിപ്പെടുത്തൽ. പ്രസാദത്തിൽ വിഷം കലർത്തിയത് താനാണെന്ന് പൂജാരി ദൊഡ്ഡയ്യ പൊലീസിനോട് സമ്മതിച്ചു. ക്ഷേത്ര ട്രസ്റ്റ് തലവൻ ഹിമ്മാഡി മഹാദേവ സ്വാമിയുടെ നിർദ്ദേശപ്രകാരമാണ് പ്രസാദത്തിൽ കീടനാശിനി കീടനാശിനി കലർത്തിയതെന്നാണ് മൊഴി. സംഭവത്തിൽ നേരത്തെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
advertisement

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക ചാമരാജനഗറിനു സമീപം ഹാനൂരിലെ ക്ഷേത്രത്തിൽ നിന്നു നൽകിയ പ്രസാദം കഴിച്ച് 15 പേർ മരിക്കുകയും നൂറോളം പേർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തത്. സംഭവത്തിൽ ക്ഷേത്രകമ്മിറ്റിയിലെ ഏഴ് പേർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിരുന്നു. വെള്ളിയാഴ്ച ഗോപുരം നിർമാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ വിതരണം ചെയ്ത പുലാവിൽ വിഷം കലർത്തുകയായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വത്തുതർക്കവും നിലനിൽക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്ര പൂജാരി