പ്രിയങ്ക ചോപ്രയെ പിന്തള്ളി പ്രിയാവാര്യർ നമ്പർ വൺ
Last Updated:
2018ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത് അഡാർ ലവ് നായിക പ്രിയാ പ്രകാശ് വാര്യരെ. നവദമ്പതികളായ പ്രിയങ്ക ചോപ്രയെയും ഭർത്താവ് നിക്ക് ജോനസിനെയും സൽമാൻ ഖാനെയും പിന്തള്ളിയാണ് മലയാളിയായ പ്രിയ വാര്യർ അഭിമാന നേട്ടം സ്വന്തമാക്കിയത്. ഗൂഗിൾ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. പ്രിയ കഴിഞ്ഞാല്‍ പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനസിനെയാണ് ഏറ്റവുംകൂടുതൽ പേർ തിരഞ്ഞത്. ഹരിയാന സ്വദേശിയായ ഗായിക സ്വപ്‌ന ചൗധരിയാണ് മൂന്നാം സ്ഥാനത്ത്.
പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്തെത്തിയപ്പോൾ ബോളിവുഡ് നടി സോനം കപൂറിന്റെ ഭർത്താവും ഫാഷൻ വ്യവസായ രംഗത്തെ പ്രമുഖനുമായ ആനന്ദ് അഹൂജ അഞ്ചാമനായി പട്ടികയിൽ ഇടംനേടി. ബോളിവുഡ് താരം സെയ്ഫ് അലിഖാൻറെ മകൾ സാറാ അലിഖാനാണ് ആറാമതെത്തിയത്. ഏഴാം സ്ഥാനത്ത് സൂപ്പർതാരം സൽമാൻ ഖാനും. ഹാരി രാജകുമാരന്റെ ഭാര്യയും അമേരിക്കന്‍ താരവുമായ മേഗന്‍ മാര്‍ക്കലാണ് പട്ടികയിൽ എട്ടാമതെത്തിയത്. പ്രശസ്ത ഗസൽ ഗായകൻ അനൂപ് ജലോട്ട ഒൻപതാമെത്തി. നിർമാതാവ് ബോണി കപൂറാണ് പത്താം സ്ഥാനത്ത്.
advertisement
പുറത്തിറങ്ങാനുള്ള 'ഒരു അഡാർ ലവ്' സിനിമയിലൂടെ തരംഗമായ പ്രിയാ പ്രകാശ് വാര്യര്‍ മലയാളികള്‍ക്കെന്ന പോലെ രാജ്യത്തെങ്ങും സുപരിചിതയായ താരമാണ്. 'മാണിക്യ മലരായ പൂവി' എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ ഒറ്റയടിക്ക് വലിയ സെലിബ്രിറ്റികളില്‍ ഒരാളായി മാറി. പാട്ട് ഇറങ്ങിയതിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയും പ്രിയയ്ക്ക് ലഭിച്ചിരുന്നു. അഡാറ് ലവിലെ ഈ പാട്ട് പ്രിയയുടെ കരിയറില്‍ തന്നെ വഴിത്തിരിവായെന്നു പറയാം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 8:13 PM IST


