TRENDING:

ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

Last Updated:

രണ്ട് ജഡ്ജിമാരാണോ സമയ പരിധി നിശ്ചയിക്കുന്നതെന്ന് ചോദിച്ച അർലേക്കർ സുപ്രീം കോടതി വിധി പരിധിലംഘിക്കുന്നതാണെന്നും വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി വേണമെന്ന തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. രണ്ട് ജഡ്ജിമാരാണോ സമയ പരിധി നിശ്ചയിക്കുന്നതെന്ന് ചോദിച്ച അർലേക്കർ, സുപ്രീം കോടതി വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരെ അർലേക്കറുടെ പരാമർശം.ജസ്റ്റിസ്‌ ജെ.ബി. പർദിവാല, ജസ്റ്റിസ്‌ ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
News18
News18
advertisement

ഒരു ഭരണ ഘടനാ വിഷയമാണ് ഹർജി പരിഗണിച്ച ബഞ്ചിന് മുന്നിൽ വന്നത്. അത് അവർ ഭരണഘടനാ ബഞ്ചിന് വിടണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടനയിൽ ഒരു സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സൂപ്രീം കോടതി അങ്ങനെ പറയുകയാണെങ്കിൽ അതൊരു ഭരണഘടനാ ഭേദഗതിയായി മാറുകയാണെന്നും ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ നിയമസഭയും പാലമെന്റും എന്തിനാണെന്നും അർലേക്കർ ചോദിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണെന്നു അതിന് പാർലമെന്റിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണമെന്നും അതിനു പകരം ആ അധികാരം കൂടി സുപ്രീം കോടതി എടുക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ
Open in App
Home
Video
Impact Shorts
Web Stories