നിങ്ങളുടെ സംസ്ഥാനത്തോട് ആദ്യം നിയമം പാലിക്കാന്‍ ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളം നിയമം ലംഘിക്കുന്നതും കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്നതും പതിവാക്കിയിരിക്കുകയാണ്. കേരളത്തിന് നിയമം ബാധകമല്ലെന്നാണോ കരുതുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
മരടിലെ ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ ഇരുപതിനകം പൊളിക്കണമെന്നും 23-ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ഉത്തരവുകള്‍ എന്തുകൊണ്ടാണ് സംസ്ഥാനത്ത് നടപ്പാക്കപ്പെടാത്തതെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മെയ് മാസത്തിലാണ് മരടിലെ 400 ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അന്ന് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടും വിധി നടപ്പാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു.
advertisement