മരട് നഗരസഭയിൽ ഭരണ പ്രതിപക്ഷ ഒത്തുകളി: തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ ഇരുപക്ഷവും ഒന്നിച്ച് വഴിതേടുന്നു

Last Updated:

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ നാല് അനധികൃത ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇനി 11 ദിവസമാണ്.

കൊച്ചി: മരട് നഗരസഭയിൽ ഭരണ- പ്രതിപക്ഷ ഒത്തുകളി . തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ ഇരുപക്ഷവും ഒരുമിച്ച് വഴിതേടുന്നു. ഫ്ലാറ്റുകൾക്ക് മുൻപ് അനുമതി നൽകിയവർ ഇപ്പോൾ പ്രതിപക്ഷത്താണ്. പ്രതിപക്ഷത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടാൽ ഭരണപക്ഷത്തിന്റെ കള്ളത്തരങ്ങളും വിളിച്ച് പറയുമെന്ന പ്രതിപക്ഷത്തിന്റെ ഭീഷണിയെ തുടർന്ന് കുറ്റക്കാർക്കെതിരെ നഗരസഭ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
സുപ്രീം കോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ നാല് അനധികൃത ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇനി 11 ദിവസമാണ്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ വിളിച്ചു ചേർത്ത നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല. നിയമം ലംഘിച്ച് ഫ്ലാറ്റ് പണിയാൻ അനുവാദം കൊടുത്ത ഉത്തരവാദികളെക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല.
advertisement
അഴിമതിയുടെയും നിയമലംഘനങ്ങളുടെയും കഥകൾ, വിളിച്ചു പറയുമെന്ന് പരസ്പരം ഭീഷണിപ്പെടുത്തി എല്ലാം അവസാനിപ്പിച്ചു. അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയ വിജിലൻസ്, കുറ്റക്കാരനായ അന്നത്തെ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. അന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.എ. ദേവസി ഇപ്പോൾ മരട് നഗരസഭാ പ്രതിപക്ഷ നേതാവാണ്. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയാൽ ഇപ്പോഴത്തെ ഭരണക്കാർക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കെ.എ. ദേവസിയുടെ ആവശ്യം
അനധികൃത നിർമ്മാണങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും അനുമതി കൊടുത്തവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല. പരസ്പരം രാഷ്ട്രീയ ആരോപണങ്ങളുന്നയിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരട് നഗരസഭയിൽ ഭരണ പ്രതിപക്ഷ ഒത്തുകളി: തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ ഇരുപക്ഷവും ഒന്നിച്ച് വഴിതേടുന്നു
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement