TRENDING:

10 മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ജീവൻ നഷ്‌ടമായേനേ; പഹൽഗാമിൽ ഭീകരരിൽ നിന്നും രക്ഷപെട്ട വിനോദസഞ്ചാരികൾ പറയുന്നു

Last Updated:

'10 മിനിറ്റ് കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ചുവരില്ലായിരുന്നു'. ഞെട്ടൽ മാറാതെ വിനോദസഞ്ചാരികൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാരാഷ്ട്രയിൽ നിന്നുള്ള ഡസൻ കണക്കിന് വിനോദസഞ്ചാരികൾക്ക്, കശ്മീരിലെ മനോഹരമായ താഴ്‌വരകളിലേക്കുള്ള അവധിക്കാലം പേടിസ്വപ്നമായി മാറി. കഴിഞ്ഞ ദിവസം പഹൽഗാമിൽ തീവ്രവാദികൾ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും 26 പേർ കൊല്ലപ്പെടുകയും ചെയ്ത സമയത്ത്, പ്രദേശത്തോ സമീപത്തോ ആയി മഹാരാഷ്ട്രയിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ഏറ്റുമുട്ടലിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
കിഷോരി വാഗുൾഡെ
കിഷോരി വാഗുൾഡെ
advertisement

ബോഡ്കെ, ദേശ്മുഖ്, ഉമേകർ, ലാൻഡെ കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ അമരാവതിയിൽ നിന്നുള്ള 11 വിനോദസഞ്ചാരികളുടെ ഒരു സംഘം ആക്രമണത്തിനു തൊട്ടു മുൻപ് വരെ സ്ഥലത്തുണ്ടായിരുന്നു. "ഇത് ഒരു അത്ഭുതം മാത്രമാണ്. ആക്രമണം നടന്നപ്പോൾ ഞങ്ങൾ സ്ഥലം വിട്ടിരുന്നു. 10 മിനിറ്റ് കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ചുവരില്ലായിരുന്നു," വിനോദസഞ്ചാരികളിൽ ഒരാൾ പറഞ്ഞു. സംഘം നിലവിൽ ശ്രീനഗറിൽ സുരക്ഷിതരാണ്.

സമാന സാഹചര്യത്തിൽ, പഹൽഗാം സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന പണ്ഡർപൂരിൽ നിന്നുള്ള 50-ലധികം വിനോദസഞ്ചാരികൾ, ആക്രമണ വാർത്ത പുറത്തുവന്നതോടെ യാത്ര റദ്ദാക്കി മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. "ഞങ്ങൾ ഭയന്നുപോയി. അതിനുശേഷം ആരും അവിടെ തുടരാൻ ആഗ്രഹിച്ചില്ല. വിത്തൽ ഭഗവാന്റെ അനുഗ്രഹമായി കണ്ട് ഞങ്ങൾ തിരിച്ചുവരാൻ തീരുമാനിച്ചു," ഗ്രൂപ്പിലെ ഒരാൾ പറഞ്ഞു.

advertisement

സാംഗ്ലിയിലെ പലാൻഡെ കുടുംബവും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്ന ഡോ. വിത്തൽ പലാൻഡെ ഒരു സ്കെച്ച് ആർട്ടിസ്റ്റാണ്. ആക്രമണം നടന്ന സ്ഥലത്ത് അദ്ദേഹം മണിക്കൂറുകളോളം ചിത്രം വരയ്ക്കാൻ ചെലവഴിച്ചിരുന്നു. "വെടിവയ്പ്പ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഞങ്ങൾ ആ സ്ഥലം വിട്ടു. ഞങ്ങൾ എത്രത്തോളം അടുത്തായിരുന്നുവെന്ന് ചിന്തിക്കുന്നത് പോലും ഭയാനകമാണ്," അദ്ദേഹം പങ്കുവെച്ചു.

ജൽഗാവിൽ നിന്നുള്ള പത്രപ്രവർത്തകൻ തുഷാർ വാഗുൾഡെയുടെ ഭാര്യ കിഷോരി വാഗുൾഡെ മുംബൈയിൽ നിന്നുള്ള ഒരു യാത്രാ സംഘത്തോടൊപ്പം പഹൽഗാമിലായിരുന്നു. പ്രാദേശിക സുരക്ഷാ സേനയുടെ സഹായത്തോടെ ആ സംഘത്തിന് എങ്ങനെ വേഗത്തിൽ സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞു എന്ന് അവർ വിവരിച്ചു. “വെടിവയ്പ്പ് ശബ്ദം കേട്ടപ്പോൾ ഞങ്ങൾ പരിഭ്രാന്തരായി, പക്ഷേ പ്രതികരണം വേഗത്തിലായിരുന്നു. ഞങ്ങൾ ഇപ്പോൾ കത്രയിലേക്ക് പോകുകയാണ്,” അവർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഹൽഗാമിൽ ഉച്ചയോടെ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. പോലീസ് യൂണിഫോമിൽ വേഷംമാറിയെത്തിയ അക്രമികൾ വിനോദസഞ്ചാരികളോട് വെടിയുതിർക്കുന്നതിനുമുമ്പ് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതായി റിപ്പോർട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
10 മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ജീവൻ നഷ്‌ടമായേനേ; പഹൽഗാമിൽ ഭീകരരിൽ നിന്നും രക്ഷപെട്ട വിനോദസഞ്ചാരികൾ പറയുന്നു
Open in App
Home
Video
Impact Shorts
Web Stories