TRENDING:

Breaking | മാര്‍ച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

Last Updated:

കർഷക സമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. കർഷക സമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
advertisement

പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ നാല് മാസമായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിവരികയാണ്. പുതിയ കാർഷിക നിമയങ്ങൾ റദ്ദാക്കുന്നതിനൊപ്പം വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കുന്ന പുതിയ നിയമം ആവിഷ്ക്കരിക്കണമെന്നുമാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രധാനപ്പെട്ട ആവശ്യം. ഇതു മുൻനിർത്തി ആയിരകണക്കിന് കർഷകരാണ് സമരരംഗത്തുള്ളത്.

വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സ​ര്‍​ക്കാ​ര്‍ വ​ഴ​ങ്ങു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ഹരിയാനയില്‍ സംയുക്ത കിസാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ദാവലെ അഭിസംബോധന ചെയ്തു.

advertisement

നേരത്തെ ഡിസംബർ എട്ടിനും കർഷക സംഘടനകൾ ഭാരത് ബന്ദ് നടത്തിയിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. കർഷക പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു ടിക്കായത്തിന്റെ പ്രഖ്യാപനം. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർ അടുത്ത ദിവസങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങൾ ഇങ്ങനെ

മാർച്ച് 15: ഡീസൽ, പെട്രോൾ, എൽപിജി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിലക്കയറ്റത്തിനെതിരെ എസ്ഡിഎമ്മുകൾക്കും ഡിഎമ്മുകൾക്കും മെമ്മോറാണ്ടം നൽകുമെന്നും ട്രേഡ് യൂണിയനുകളുമായി ചേർന്ന് പ്രതിഷേധം നടത്തുമെന്നും കർഷകർ അറിയിച്ചു. “സ്വകാര്യവൽക്കരണത്തിനെതിരെ” രാജ്യമെമ്പാടുമുള്ള പ്രതിഷേധം റെയിൽ‌വേ സ്റ്റേഷനുകളിൽ നടത്തും.

advertisement

മാർച്ച് 17: മാർച്ച് 26 ന് സംഘടിപ്പിക്കുന്ന ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി സംയുക്ത കൺവെൻഷൻ ചേരുമെന്നും അവർ കൂട്ടിച്ചേർത്തു.

മാർച്ച് 19: കർഷകർ മുസാറ ലെഹറിന്റെ (കുടിയാന്മാരുടെ കലാപം) ഒരു ദിനവും എഫ്സിഐ, ഖേതി ബച്ചാവോ പരിപാടിയിൽ രാജ്യമെമ്പാടുമുള്ള മാണ്ഡികളിൽ പ്രതിഷേധം നടത്തും.

മാർച്ച് 23: ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ ഡൽഹി അതിർത്തിയിലെ കർഷകർക്കൊപ്പം ചേരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords- Bharat Bandh, Farm bill, Farmers Protest, Agriculture Bill, കാർഷിക നിയമം, കർഷക പ്രതിഷേധം

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Breaking | മാര്‍ച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ
Open in App
Home
Video
Impact Shorts
Web Stories