അതേസമയം കര്‍ഷക സമരത്തിന് പങ്കെടുക്കാന്‍ പുറപ്പെടവെ ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. യു.പിയിലെ വീട്ടില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനിറങ്ങവെയാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തെരഞ്ഞെടുപ്പ് കാരണം കേരളത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്.
advertisement
ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ് കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം. സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സിംഗു അതിര്‍ത്തിയിലെത്തിയിരുന്നു. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടയില്‍ വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധമായും അടുപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.