TRENDING:

India's S-400 Missile System: ഇന്ത്യയുടെ സുദർശന ചക്രം! പാക് മിസൈലുകളെ തകർത്തുതരിപ്പണമാക്കിയ എസ് 400 എന്ന സൂപ്പർ കവചം

Last Updated:

എസ്-400 ട്രയംഫ് ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം തകർത്ത് ഇന്ത്യയുടെ സുദർശന ചക്രം എന്നറിയപ്പെടുന്ന എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം. ‌ഒരു മിസൈലോ ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം, ‌തകർത്തെറിയാൻ ഇന്ത്യക്ക് സാധിച്ചു. ‌ഹിന്ദു പുരാണങ്ങളിൽ, ഭഗവാൻ വിഷ്ണുവും ഭഗവാൻ കൃഷ്ണനും ഉപയോഗിച്ച ദിവ്യായുധമാണ് സുദർശന ചക്രം. അതിന്റെ കൃത്യത, വേഗത, ദൂരെ നിന്ന് തിന്മയെ നശിപ്പിക്കാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ടതാണ് സുദർശന ചക്രം.
News18
News18
advertisement

എസ്-400 ട്രയംഫ് ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. റഷ്യ നിർമിച്ച് ഇന്ത്യയുടെ തന്ത്രപരമായ വ്യോമപ്രതിരോധ കമാൻഡുമായി സംയോജിപ്പിച്ചിരിക്കുന്നതാണ് ഇത്. സ്റ്റെൽത്ത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താൻ എസ് 400 പ്രാപ്തമാണ്.

360 ഡിഗ്രിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന മൾട്ടി-ബാൻഡ് ഫേസ്ഡ് അറേ റഡാറുകളുടെ ഒരു ശൃംഖലയാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ 600 കിലോമീറ്റർ അകലെ നിന്ന് ഒരേസമയം 300 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ ഇതിന് കഴിയും.

advertisement

ഭീഷണികൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, കമാൻഡ് സെൻ്റർ അതിൻ്റെ ലേയേർഡ് ആയുധപ്പുരയിൽ നിന്ന് ഒപ്റ്റിമൽ മിസൈൽ തിരഞ്ഞെടുത്ത് വിക്ഷേപിക്കും. ഓരോ മിസൈലും ഇനേർഷ്യൽ, ആക്റ്റീവ്, പാസീവ് ഹോമിംഗ് സാങ്കേതികവിദ്യകളുടെ സംയോജനമാണ് ഉപയോഗിക്കുന്നത്. ഇത് ജാമിംഗിനും ഇലക്ട്രോണിക് യുദ്ധത്തിനും ഏറ്റവും ഉയർന്ന പ്രതിരോധശേഷിയുള്ളതാക്കുന്നു.

യുദ്ധമുഖത്ത് S-400 ന് ഒരേസമയം 36 ലക്ഷ്യങ്ങളെ വരെ ആക്രമിക്കാൻ കഴിയും. വിവിധ ശ്രേണികളിലെ ഭീഷണികളെ നേരിടാൻ അനുയോജ്യമായ മിസൈലുകൾ വിക്ഷേപിക്കാനും കഴിയും. വിദൂര ലക്ഷ്യങ്ങൾക്കായുള്ള 40N6 (400 കിലോമീറ്റർ വരെ), 48N6DM (250 കിലോമീറ്റർ വരെ), ഫൈറ്റർ ജെറ്റുകൾ അല്ലെങ്കിൽ കൃത്യതയുള്ള യുദ്ധോപകരണങ്ങൾ പോലുള്ള വേഗതയേറിയതും ചടുലവുമായ പ്ലാറ്റ്‌ഫോമുകളെ തകർക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 9M96E/E2 (120 കിലോമീറ്റർ വരെ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന് പറക്കുന്ന ബാലിസ്റ്റിക് മിസ്സൈലുകളെ പോലും തകർക്കാൻ കഴിയുന്നത്ര ശക്തമാണ് എസ് 400. ഇതിന് 30 കിലോമീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാൻ സാധിക്കും.

advertisement

സെക്കൻഡിൽ 4.8 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ലക്ഷ്യങ്ങളെ ഈ സംവിധാനത്തിന് തടയാൻ കഴിയും, ഇത് വേഗത്തിൽ നീങ്ങുന്ന ഭീഷണികളെ നിർവീര്യമാക്കുന്നതിൽ ഉയർന്ന കൃത്യത നൽകുന്നു.

ഇന്ത്യ റഷ്യയിൽ നിന്ന് അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങിയിട്ടുണ്ട്, അതിൽ മൂന്നെണ്ണം ഇതിനകം പ്രവർത്തനക്ഷമമാണ്, 2026 ഓടെ രണ്ടെണ്ണം കൂടി പ്രതീക്ഷിക്കുന്നു. അഞ്ച് S-400 സ്ക്വാഡ്രണുകൾക്കായുള്ള 35,000 കോടി രൂപയുടെ കരാർ 2018 ൽ ഒപ്പുവച്ചു. കൊളാറ്ററൽ നാശനഷ്ടങ്ങൾ വരുത്താതെ ഭീഷണികളെ ഫലപ്രദമായി നിർവീര്യമാക്കാൻ രാജ്യത്തെ സഹായിച്ച ഓപ്പറേഷൻ സിന്ദൂരിനിടെ S-400 വിന്യസിച്ചത് സംവിധാനത്തിന്റെ കൃത്യതക്ക് അടിവരയിടുന്നു. കൂടാതെ, ഭാവിയിലെ വ്യോമ ഭീഷണികൾക്കെതിരായ ഒരു പ്രതിരോധമായി S-400 ന്റെ വിന്യാസം പ്രവർത്തിക്കുന്നു, ഇന്ത്യയുടെ പ്രതിരോധ നിലപാട് ശക്തിപ്പെടുത്തുകയും അതിന്റെ സൈനിക ആസ്തികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: India has thwarted a major missile attack from Pakistan, destroying several incoming projectiles with its S-400 air defence system late on Thursday night over Jammu and Kashmir, Punjab, and Rajasthan. The missiles were aimed at key locations, including the Jammu civil airport, Samba, RS Pura, Arnia, and nearby areas.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
India's S-400 Missile System: ഇന്ത്യയുടെ സുദർശന ചക്രം! പാക് മിസൈലുകളെ തകർത്തുതരിപ്പണമാക്കിയ എസ് 400 എന്ന സൂപ്പർ കവചം
Open in App
Home
Video
Impact Shorts
Web Stories