TRENDING:

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമദാൻ വരെ നടപ്പിലാക്കില്ലെന്ന് ഭരണകൂടം

Last Updated:

ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്നും എന്നാൽ‌ റമദാൻ അവസാനിക്കുന്നതുവരെ നടപ്പിലാക്കില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

advertisement
ലക്ഷദ്വീപില്‍ ബുധനാഴ്ച വാഹനം നിരോധിച്ച ഉത്തരവ് റമദാൻ മാസം അവസാനിക്കുംവരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈക്കോടതിയിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ മറുപടി. ലക്ഷദ്വീപ് സ്വദേശിയുടെ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 16ന് പരിഗണിക്കാന്‍ മാറ്റി.
ലക്ഷദ്വീപ്
ലക്ഷദ്വീപ്
advertisement

ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്നും എന്നാൽ‌ റമദാൻ അവസാനിക്കുന്നതുവരെ നടപ്പിലാക്കില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരത്തെ വിശദമാക്കിയത്.

ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചിരുന്നത്. പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്ന വിലയിരുത്തലും നീക്കത്തിലൂടെ അധികൃതർക്കുണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Lakshadweep Administration has informed the Kerala High Court that the proposed ban on vehicles every Wednesday will not be implemented until the end of the holy month of Ramadan. The statement was made in response to a petition filed by a Lakshadweep native. The High Court has adjourned the matter to March 16. The administration's goal is to promote a healthy and eco-friendly lifestyle by encouraging cycling and walking. It also aims to reduce air pollution and fuel consumption to protect the island's fragile ecosystem.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമദാൻ വരെ നടപ്പിലാക്കില്ലെന്ന് ഭരണകൂടം
Open in App
Home
Video
Impact Shorts
Web Stories