advertisement
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളയായതോടെയാണ് വൃക്കമാറ്റിവെക്കൽ തീരുമാനിച്ചത്. ഇന്നലെ ഇരുവരേയും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഹിണി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
advertisement
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഡോക്ടർമാർ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.
ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നൽകാൻ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു.
advertisement
ദൈവത്തെ കണ്ടിട്ടില്ലെങ്കിലും പിതാവിനെ ദൈവത്തെ പോലെയാണ് കണ്ടത് എന്നായിരുന്നു ശനിയാഴ്ച്ച രോഹിണിയുടെ ട്വീറ്റ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2022 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലാലു പ്രസാദിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; വൃക്ക നൽകിയ മകളുടെ ആരോഗ്യവും തൃപ്തികരമാണെന്ന്
