ഷർമിഷ്ടയുടെ വീഡിയോ പെട്ടെന്ന് വൈറലാകുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.തുടർന്ന് കൊൽക്കത്തയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി ഫയൽ ചെയ്യുകയും ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം ശർമിഷ്ഠ പനോലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു
ഷർമിഷ്ഠ പനോലിക്ക് വക്കീൽ നോട്ടീസ് നൽകാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവരെയും കുടുംബത്തെയും കണ്ടെത്താനായില്ല. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് പോലീസ് ഗുരുഗ്രാമിൽ നിന്ന് ശർമിഷ്ടയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
പ്രതിഷേധത്തെ തുടർന്ന്, ശർമിഷ്ഠ പനോലി സോഷ്യൽ മീഡിയ വഴി നിരുപാധികം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. പറഞ്ഞത് തന്റെ വ്യക്തിപരമായ വികാരങ്ങളാണെന്നും ആരെയും വേദനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശർമിഷ്ട എക്സിൽ കുറിച്ചു
സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ നടക്കുന്ന അന്തർസംസ്ഥാന അറസ്റ്റുകൾ (അത് ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ) പോലീസ് അധികാരങ്ങളുടെ ദുരുപയോഗമാണെന്ന് ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പി ചിദംബരം എക്‌സിൽ കുറിച്ചു.