വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച (ഒക്ടോബര്‍ 29ന്) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3,800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2,300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്‍നോട്ട സമിതി അറിയിച്ചു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളത്തോട് കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില്‍ ചെന്നൈയില്‍ വച്ചാണ് എം കെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ കാണുക. അണക്കെട്ടിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍നിന്ന് റോഷി അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുക്കും.