TRENDING:

മെസ്സിയുടെ വൻതാര സന്ദർശനം; സിംഹക്കുട്ടിക്ക് 'ലയണൽ' എന്ന് പേരിട്ടു; ആരതി ചടങ്ങുകളിൽ പങ്കെടുത്ത് താരം

Last Updated:

ലയണൽ മെസി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരോടൊപ്പമാണ് വൻതാര സന്ദർശിച്ചത്. ആരതി ചടങ്ങുകളിൽ പങ്കെടുത്ത താരം, അവിടെ വന്യജീവികൾ‌ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ നോക്കിക്കണ്ടു. മെസിയോടുള്ള ബഹുമാനാർത്ഥം ഒരു സിംഹക്കുഞ്ഞിന് ‘ലയണൽ’ എന്ന് പേരും നൽകി

advertisement
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ചൊവ്വാഴ്ച ഗുജറാത്ത് ജാംനഗറിലെ വൻതാരയിൽ പ്രത്യേക സന്ദർശനം നടത്തി. സ്ഥാപകൻ അനന്ത് അംബാനി പ്രകൃതിയോടുള്ള ആദരവും ജീവജാലങ്ങളോടുള്ള ബഹുമാനവും ഊന്നിപ്പറയുന്ന ഹിന്ദു ചടങ്ങുകളോടെ മെസ്സിയെയും കൂട്ടുകാരെയും സ്വീകരിച്ചു. മെസ്സിയോടൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർ ഉണ്ടായിരുന്നു. എല്ലാവരും പരമ്പരാഗത ഹിന്ദു ചടങ്ങുകളിൽ പങ്കെടുത്തു. വർണാഭമായ സംഗീതം, അനുഗ്രഹത്തിന്റെ പ്രതീകമായ പുഷ്പാഭിഷേകം, ആരതി ചടങ്ങ് എന്നിവയെല്ലാം സ്വീകരണത്തിന് മാറ്റ് കൂട്ടി.
News18
News18
advertisement

മെസി വൻതാരയിലെ ക്ഷേത്രത്തിലെ മഹാ ആരതി ചടങ്ങിൽ പങ്കെടുത്തു. പൂജകളും ലോകശാന്തിക്കും ഐക്യത്തിനുമുള്ള പ്രാർത്ഥനകളും നടത്തി. സന്ദർശനത്തിനിടയിൽ അനന്ത് അംബാനിയുമായുള്ള സൗഹൃദബന്ധവും വന്യജീവി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.

മെസ്സി പിന്നീട് വൻതാരയുടെ വിപുലമായ സംരക്ഷണ സംവിധാനങ്ങൾ സന്ദർശിച്ചു. സിംഹങ്ങൾ, പുലികൾ, കടുവകൾ എന്നിവ ഉൾപ്പെടെയുള്ളവയുമായി ഇടപഴകി. അവയെ സമ്പുഷ്ടമായ പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ കണ്ടു.

ഫുട്ബോൾ താരങ്ങൾ റോഡ്രിഗോ ഡി പോൾ, ലയണൽ മെസ്സി, ലൂയിസ് സുവാരസ്, വൻതാര സ്ഥാപകൻ അനന്ത് അംബാനി, ഭാര്യ രാധിക അംബാനി. (ചിത്രം: News18)

advertisement

ഹൃദയസ്പർശിയായ ഒരു നിമിഷത്തിൽ, അനന്ത് അംബാനിയും ഭാര്യ രാധിക അംബാനിയും ചേർന്ന് ഒരു സിംഹക്കുഞ്ഞിന് ‘ലയണൽ’ എന്ന് പേര് നൽകി. മെസ്സി മൾട്ടി-സ്പെഷ്യാലിറ്റി വന്യജീവി ആശുപത്രി സന്ദർശിച്ചു, ഒകാപ്പി, റൈനോ, ജിറാഫ്, ആനകൾ എന്നിവയ്ക്ക് ഭക്ഷണം നൽകി.

ആനകളുടെ പരിചരണ കേന്ദ്രത്തിൽ, മാണിക് ലാൽ എന്ന ആനക്കുഞ്ഞുമായി മെസി ഫുട്ബോൾ കളിച്ചു.‘നാരിയൽ ഉത്സർഗ്’, ‘മട്കാ ഫോഡ്’ പോലുള്ള ചടങ്ങുകളോടെയാണ് സന്ദർശനം അവസാനിച്ചത്.

ലയണൽ മെസി കടുവയ്ക്കൊപ്പം. (ചിത്രം: News18)

advertisement

വൻതാരയുടെ ദൗത്യവുമായി തന്റെ പ്രതിബദ്ധത പൊരുത്തപ്പെടുന്നതായി മെസി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'വൻതാര ചെയ്യുന്ന പ്രവർത്തനം അത്യന്തം മനോഹരമാണ്- മൃഗങ്ങൾക്ക് നൽകുന്ന പരിചരണം, അവരെ സംരക്ഷിക്കുന്ന രീതികൾ, എല്ലാം അതിശയകരമാണ്. ഞങ്ങൾ മികച്ച രീതിയിൽ‌ സമയം ചെലവഴിച്ചു, മുഴുവൻ സമയവും ആശ്വാസകരമായിരുന്നു. ഈ അനുഭവം മനസ്സിൽ നിലനിൽക്കും. ഈ മഹത്തായ പ്രവർത്തനത്തെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാൻ ഞങ്ങൾ വീണ്ടും ഇവിടേക്ക് വരും.'- മെസി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
മെസ്സിയുടെ വൻതാര സന്ദർശനം; സിംഹക്കുട്ടിക്ക് 'ലയണൽ' എന്ന് പേരിട്ടു; ആരതി ചടങ്ങുകളിൽ പങ്കെടുത്ത് താരം
Open in App
Home
Video
Impact Shorts
Web Stories