ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ബംഗാരത്ത് ദ്വീപ്. അഗത്തിയോട് ചേർന്ന് 120 ഏക്കറോളമുള്ള ഉള്ള ദ്വീപ് വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ആൾതാമസം ഇല്ലാത്ത ബംഗാരം ദ്വീപിൽ കോട്ടേജുകളും ഹട്ടുകളും മാത്രമാണ് വിനോദസഞ്ചാരികൾക്കായുള്ളത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലെ വിനോദസഞ്ചാരത്തിന്റെ ചുമതലയുള്ള സ്പോർട്സിന്റെ അപേക്ഷ പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ബിയറും കയറ്റി അയക്കാൻ സംസ്ഥാന സർക്കാർ ബിവറേജസ് കോർപ്പറേഷന് നേരത്തെ അനുമതി നൽകിയിരുന്നു.ഒറ്റതവണ അനുമതിയായാണ് മദ്യം ലക്ഷദ്വീപിൽ എത്തിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് സ്പോർട്സിനും ലഭിക്കും. എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലക്ഷദ്വീപിലേക്ക് മദ്യം കൊണ്ടു പോകാൻ പെർമിറ്റ് നൽകിയത്. ബംഗാരത്ത് ദ്വീപിൽ മദ്യ വിതരണം നടക്കുമെങ്കിലും മറ്റു ദ്വീപുകളിലെ മദ്യനിരോധനം തുടരും.
advertisement