TRENDING:

Assembly Election Exit Poll Results 2021 Live Updates: കേരളത്തിൽ LDF, ബംഗാളിൽ ഇഞ്ചോടിഞ്ച്; തമിഴ്നാട്ടിൽ DMK, അസമിലും പുതുച്ചേരിയിലും NDA; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

Last Updated:

Exit Poll Results 2021 and News Live Updates: ഫലം അറിയാൻ മൂന്നുദിവസം മാത്രം ശേഷിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Exit Poll Results 2021 and News Live Updates: കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്.  റിപ്പബ്ലിക്- സി എൻ എക്സ് എക്സിറ്റ് പോൾ ഫലമാണ് ആദ്യം പുറത്തുവന്നത്. പശ്ചിമബംഗാളിൽ ബിജെപിക്ക് നേരിയ മുൻതൂക്കമാണ് പ്രവചിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. അതേസമയം മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു.
advertisement

104-120 സീറ്റുകളുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ തുടർഭരണം നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് 20-30 സീറ്റുകൾ ലഭിക്കും. എക്സിറ്റ് പോൾ അനുസരിച്ച് എൽഡിഎഫിന്റെ വോട്ട് വിഹിതം 47 ശതമാനവും യുഡിഎഫിന്റേത് 38 ശതമാനവും എൻ‌ഡി‌എ 12 ശതമാനവുമാണ്.

പശ്ചിമ ബംഗാളിൽ 138 മുതല്‍ 148 സീറ്റുവരെ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് സി എൻ എക്സ് - റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.  തൃണമൂൽ സഖ്യം 128 മുതല്ഡ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കേരളത്തിൽ എൽഡിഎഫ് 72- 80 സീറ്റുവരെ നേടി തുടർഭരണം നേടുമെന്ന് സി എൻ എക്സ് - റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. എൻഡിഎ 1-5 സീറ്റുവരെ നേടാം. പുതുച്ചേരിയിൽ 16-20 വരെെ സീറ്റുനേടി  എൻഡിഎ സഖ്യം അധികാരം പിടിക്കും. കോൺഗ്രസ് സഖ്യം 11-13 വരെ സീറ്റുകളിൽ ഒതുങ്ങും. അസമിൽ എൻഡിഎ സഖ്യത്തിന് 74-84 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 40-50വരെ സീറ്റ് നേടും. മറ്റുള്ളവർ 1-3വരെ സീറ്റ് നേടും. തമിഴ്നാട്ടിൽ ഡിഎംകെ 160-170 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58-68വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. എഎംഎംകെ 6വരെ സീറ്റുകൾ പിടിക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് വായിക്കു.....

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election Exit Poll Results 2021 Live Updates: കേരളത്തിൽ LDF, ബംഗാളിൽ ഇഞ്ചോടിഞ്ച്; തമിഴ്നാട്ടിൽ DMK, അസമിലും പുതുച്ചേരിയിലും NDA; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories