"സീതാദേവിയില്ലാതെ ഭഗവാൻ ശ്രീരാമൻ പൂർണമാകില്ല. അതുകൊണ്ടുതന്നെ അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം സീതാമഡിയിൽ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയും ആവശ്യമാണ്"- പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിരാഗ് പാസ്വാൻ ഇക്കാര്യം പറഞ്ഞത്.
അധികാരത്തിലെത്തിയാൽ എൽജെപി സീതാക്ഷേത്രത്തിന് തറക്കല്ലിടും. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായവർ പുതിയ സർക്കാരിൽ മുഖ്യമന്ത്രിയാകില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
advertisement
സീതാക്ഷേത്രം നിർമ്മിക്കുന്ന കാര്യം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും പരാമർശിച്ചിരുന്നു. ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച എൽജെഡി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് ബീഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്.