ബിജെപി റാലിക്കിടെ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു; ചടങ്ങ് തുടർന്നതിനെതിരെ കോൺഗ്രസ്

Last Updated:

ബിജെപിയുടെ പൊതുചടങ്ങിൽ പങ്കെടുക്കവെ ഒരു കർഷകൻ മരണപ്പെട്ടു. എന്നാൽ പാർട്ടി നേതാക്കൾ അവരുടെ പ്രസംഗം തുടരുകയാണുണ്ടായത്. ഇതാണോ ബിജെപിക്കാരുടെ മനസ്ഥിതിയും മനുഷ്യത്യവും

ഭോപ്പാൽ: ബിജെപി നടത്തിയ ഒരു പൊതുചടങ്ങിനിടെ വയോധികനായ കര്‍ഷകൻ ഹൃദയാഘാതം മൂലം മരിച്ചു. പാർട്ടി രാജ്യസഭാ എംപി ജ്യോതിരാദിത്യസിന്ദ്യ അടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു വയോധികനായ കർഷകൻ കുഴഞ്ഞു വീണു മരിച്ചത്. മധ്യപ്രദേശിലെ ഖന്ദ്വാ ജില്ലയിൽ നടന്ന ചടങ്ങിൽ സിന്ധ്യ എത്തുന്നതിന് അൽപസമയം മുമ്പായിരുന്നു അന്ത്യം.
അതേസമയം കർഷകന്‍റെ മരണവാർത്തയറിഞ്ഞിട്ടും ബിജെപി ചടങ്ങുമായി മുന്നോട്ട് പോയതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത ഒരാൾ മരണപ്പെട്ടു എന്നറിഞ്ഞിട്ടും ബിജെപി ചടങ്ങ് തുടർന്നതിനെതിരെയാണ് വിമർശനം. 'ബിജെപിയുടെ പൊതുചടങ്ങിൽ പങ്കെടുക്കവെ ഒരു കർഷകൻ മരണപ്പെട്ടു. എന്നാൽ പാർട്ടി നേതാക്കൾ അവരുടെ പ്രസംഗം തുടരുകയാണുണ്ടായത്. ഇതാണോ ബിജെപിക്കാരുടെ മനസ്ഥിതിയും മനുഷ്യത്യവും' എന്ന വിമര്‍ശനമാണ് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുണ്‍ യാദവ് ഉന്നയിച്ചത്.
advertisement
എന്നാൽ ബിജെപി പ്രാദേശിക നേതാക്കൾ സംസാരിക്കുന്നതിനിടെയാണ് കർഷകൻ മരണപ്പെട്ടതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ സ്റ്റേജിലെത്തിയപ്പോൾ മരണവിവരം ആരോ അദ്ദേഹത്തെ അറിയിച്ചു. മരണപ്പെട്ട കര്‍ഷകന് ആദരാഞ്ജലിയർപ്പിച്ച് ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷമാണ് അദ്ദേഹം ചടങ്ങിൽ സംസാരിക്കാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
'ചന്ദാപുർ ഗ്രാമത്തിൽ നിന്നുള്ള ജിവാൻ സിംഗ് എന്ന 70കാരനായ കർഷകൻ മരണപ്പെട്ട വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി റാലിയിൽ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ ചടങ്ങിനിടെ ആരോഗ്യനില വഷളായ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്'. മുണ്ടി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അന്തിം പവർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി റാലിക്കിടെ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു; ചടങ്ങ് തുടർന്നതിനെതിരെ കോൺഗ്രസ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement