ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഉണ്ടാകും എന്നതിനേക്കാൾ 2014നേക്കാൾ ശക്തമായ തരംഗമായിരിക്കും അതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതു തന്നെയാണ് എൻ ഡി എ നേതാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതും. ഇതാദ്യമായാണ് ഒരു കോൺഗ്രസ് ഇതര സർക്കാർ തുടർച്ചയായ രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. അതും ഇത്തവണ കൃത്യമായ ഭൂരിപക്ഷത്തോടെ ആയിരിക്കും അധികാരത്തിൽ എത്തുക.
advertisement
ഇത്തരമൊരു സാഹചര്യത്തിൽ എൻ ഡി എയെ കൂടുതൽ ശക്തമായി ഒരുമിച്ച് നിർത്തേണ്ട ബാധ്യത ബി ജെ പിക്കുണ്ട്. എക്സിറ്റ് പോൾ ഫലത്തിൽ പൂർണ വിശ്വാസവും പ്രതീക്ഷയും ബി.ജെ.പി വ്യക്തമാക്കി കഴിഞ്ഞു. അതേസമയം, 23 വരെ കാത്തിരിക്കണമെന്നാണ് ബി ജെ പി പറയുന്നത്. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വ്യക്തമാക്കി. എക്സിറ്റ് പോൾ തെറ്റാണെന്ന് ആയിരുന്നു മുതിർന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ പ്രതികരണം.
