TRENDING:

Lok Sabha Election Results 2024: നിർണായക നീക്കം; ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും

Last Updated:

ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയവുമായി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാകുക മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 ഓളം സീറ്റുകളിൽ ടിഡിപി ലീഡ് ചെയ്യുകയുമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്സഭാ തിരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെ തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയവുമായി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാകുക മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 ഓളം സീറ്റുകളിൽ ടിഡിപി ലീഡ് ചെയ്യുകയുമാണ്.
advertisement

ആന്ധ്രാപ്രദേശ് ബിജെപി ചുമതലയുള്ള സിദ്ധാർത്ഥ് നാഥ് സിംഗും നായിഡുവിനെ കണ്ട് അഭിനന്ദനം അറിയിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയിൽ നിന്ന് പിരിഞ്ഞ് യുപിഎയിൽ ചേരാനുള്ള തീരുമാനത്തിന് നായിഡുവിന് കനത്ത വില നൽകേണ്ടിവന്നിരുന്നു. ഇപ്പോൾ വമ്പൻ തിരിച്ചുവരവാണ് നായിഡു നടത്തിയത്. ഇത്തവണ ആ തെറ്റ് ആവർത്തിച്ചില്ല. നിയമസഭയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്റെ പാർട്ടിയെയും എൻഡിഎയെയും ഒറ്റയ്ക്ക് നയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019ലെ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെത്തുടർന്ന് രാഷ്ട്രീയമായി പാർശ്വവത്കരിക്കപ്പെട്ട ടിഡിപി മേധാവിയുമായി പ്രധാനമന്ത്രി മോദിയും ഷായും നിരന്തരം സമ്പർക്കത്തിലാണ്. നായിഡു എൻഡിഎയിൽ തുടരാൻ തീരുമാനിച്ചാൽ, നിലവിൽ 291 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് അത് നിർണായകമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Results 2024: നിർണായക നീക്കം; ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും
Open in App
Home
Video
Impact Shorts
Web Stories