Also Read – വനിതാ സംവരണ ബില്‍ വീണ്ടും; ചരിത്രം, വിവാദം, തടസങ്ങൾ
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ തന്നെ കേന്ദ്രം ലോക്സഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
advertisement
ഇന്നലെ ‘നാരിശക്തീ വന്ദന്‍’ എന്ന പേരിലാണ് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകുമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.