TRENDING:

മഹാസഖ്യം അവഗണിച്ചു; കനയ്യകുമാർ ബഗുസാരയിൽ സിപിഐ സ്ഥാനാർഥി

Last Updated:

കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന്​ സിപിഐ സ്​ഥാനാർഥിയായി മത്സരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാറ്റ്​​ന: കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന്​ സിപിഐ സ്​ഥാനാർഥിയായി മത്സരിക്കും. സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഢിയാണ് കനയ്യകുമാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്. എന്നാൽ ആർ.ജെ.ഡി- കോൺഗ്രസ്​ നേതൃത്വത്തിലുള്ള മഹാഗഡ്​ബന്ധൻ കനയ്യ കുമാറിനെ പിന്തുണക്കില്ലെന്ന്​ വ്യക്​തമാക്കി.
advertisement

സീറ്റ്​ പങ്കുവെച്ച ഫോർമുലയിൽ നിന്ന്​ തങ്ങളെ ഒഴിവാക്കിയതിന്​ മഹാസഖ്യത്തെ ഇടതുപാർട്ടികൾ വിമർശിച്ചു. കൂടുതൽ സീറ്റുകൾ വേണമെന്ന സി.പി.എമ്മിന്‍റെ ആവശ്യം നിരസിച്ചതിനെ തുടർന്ന്​ പാർട്ടി സഖ്യം വിട്ടിരുന്നു. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിന്റെ കീഴില്‍ മൂന്നു മുതല്‍ നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഐ സിപിഎം പാര്‍ട്ടികളെ പൂര്‍ണമായും ഒഴിവാക്കിയ ആര്‍ജെഡി സിപിഐ എം എല്ലിന് മാത്രമാണ് ഒരു സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

advertisement

Also read: മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍

ആര്‍ജെഡി മത്സരിക്കുന്ന 20-ല്‍ ഒരു സീറ്റാകും സിപിഐഎംഎല്ലിന് വിട്ടുകൊടുക്കുക. ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദളിനും സീറ്റില്ല. പകരം ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കും. ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എ എമ്മിനും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും മൂന്നു വീതം സീറ്റും നല്‍കി

advertisement

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തില്‍ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20 സീറ്റ് കിട്ടിയെങ്കിലും ആര്‍ ജെ ഡിക്ക് അതില്‍ ഒരു സീറ്റ് സി പിഐ എം എല്ലിന് കൊടുക്കണമെന്നാണ് ധാരണ. എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പിക്ക് അഞ്ചു സീറ്റ് നല്‍കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മഹാസഖ്യം അവഗണിച്ചു; കനയ്യകുമാർ ബഗുസാരയിൽ സിപിഐ സ്ഥാനാർഥി