മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍

Last Updated:

രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സിപി.എം കോലീബി സഖ്യമെന്ന പ്രചരണം നടത്തുന്നത്. വെള്ളാപ്പള്ളിയെ വര്‍ഗീയഭ്രാന്തനെന്നു വിളിച്ചവരാണ് ഇപ്പോള്‍ അയാള്‍ക്കു പിന്നാലെ നടക്കുന്നത്.

ആലപ്പുഴ: നരേന്ദ്ര മേദിയും പിണറായി വിജയനും മോദിയും തമ്മില്‍ ഗൂഡ ബന്ധമുണ്ടെന്ന ആരോപണവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സിപി.എം കോലീബി സഖ്യമെന്ന പ്രചരണം നടത്തുന്നത്. വെള്ളാപ്പള്ളിയെ വര്‍ഗീയഭ്രാന്തനെന്നു വിളിച്ചവരാണ് ഇപ്പോള്‍ അയാള്‍ക്കു പിന്നാലെ നടക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയെന്നത് ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയാറാണെങ്കിലും സിബിഐ തയ്യാറല്ല. ഇത് സിപിഎം ബിജെപി ബന്ധത്തിന് തെളിവാണെന്ന് സുധീരന്‍ പറഞ്ഞു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവമാണെന്നും സുധീരന്‍ ആരോപിച്ചു.
നാഴികയ്ക്ക് നാല്‍പ്പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ് വെള്ളാപ്പള്ളി. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എന്‍എസ്ഡിപി പ്രവര്‍ത്തിക്കേണ്ടതിനു വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി. വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement