'പകരം വയ്ക്കാനാളില്ലാത്ത ഒരു സഖാവിനെ, വിശ്വസ്തനായ ഒരു സഹപ്രവർത്തകനെ ഒരു സുഹൃത്തിനെയാണ് അഹമ്മദ് പട്ടേലിന്‍റെ വിയോഗത്തിലൂടെ എനിക്ക് നഷ്ടമായത്. അദ്ദേഹത്തിന്‍റെ വിശ്വസ്തത, അർപ്പണ മനോഭാവം, കടമകളോടുള്ള പ്രതിബദ്ധത, എപ്പോഴും സഹായിക്കാനുള്ള മനസ്, മഹാമനസ്കത എന്നിവയൊക്കെ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയ അപൂർവ ഗുണങ്ങളായിരുന്നു.
advertisement
അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഞാൻ അനുശോചനം അറിയിക്കുകയാണ്. ദുഃഖത്തിന്‍റെ ഈ ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ സഹാനുഭൂതിയും പിന്തുണയും അറിയിക്കുകയാണ്' സോണിയ ഗാന്ധി അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് അഹമ്മദ് പട്ടേലിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങളുടെയടക്കം പ്രവർത്തനം തകരാറിലായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.