News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 25, 2020, 6:51 AM IST
അഹമ്മദ് പട്ടേൽ
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി.
ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യ നില വഷളാകുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.
Also Read
മൂഡ്ബിദ്രിയിലെ ഷാംബവി നദിയില് കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേൽ കേന്ദ്രത്തിൽ 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
Published by:
Aneesh Anirudhan
First published:
November 25, 2020, 6:51 AM IST