ആദ്യമൊക്കെ കാണുമ്പോൾ ഒരു സഹോദരനെ പോലെയാണ് തോന്നിയിട്ടുള്ളത്. തന്റെ കാര്യങ്ങൾ തിരക്കുന്ന ഒരു ജ്യേഷ്ഠനെ പോലെയായിരുന്നു ആദ്യം കരുതിയത്. അവധിയായിരുന്ന സമയങ്ങളിൽ പോലും എന്ത് ആവശ്യമുണ്ടെങ്കിലും മടി കൂടാതെ വിളിക്കണമെന്ന് പറഞ്ഞിട്ടാണ് പോകുന്നത്. അതുകഴിഞ്ഞാണ് ഏകാന്തതക്ക് ഒരു മാറ്റം വന്നത്. തന്നെ സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്ന് തോന്നൽ വന്നു തുടങ്ങി. പിന്നീട് നിരന്തരമായ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. ഇതിനിടയിൽ ഒരു ട്രെയിൻ യാത്രയിൽ മേരി കോമിന്റെ പാസ്പോർട്ട് നഷ്ടമായി. കുറച്ച് മാസങ്ങൾക്കുള്ളിൽ ഒരു ഇന്റർനാഷണൽ ചാമ്പ്യൻൽഷിപ്പിനായി വിദേശത്ത് പോവുകയും വേണം. വളരെ വിഷമാവസ്ഥയിലായിരുന്ന മേരികോമിനെ സഹായിച്ചത് ഒൺലറായിരുന്നു.
advertisement
മരണം മുന്നിൽക്കണ്ടു;പക്ഷെ ഒരു ചായ ജീവൻ രക്ഷിച്ചു
മണിപ്പൂരിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത് മുതൽ ഡൽഹിയിൽ എത്തുന്നതുവരെ സഹായമായി ഒൺലർ ഒപ്പമുണ്ടായിരുന്ന. പാസ്പോർട്ട് കിട്ടിയ ശേഷം മേരി മനസിലാക്കി തന്നെ സഹായിക്കുവാനും കരുതുവാനും ആരൊക്കെയോ ഉണ്ട്, ഒപ്പം തന്റെ ചിന്തകൾ പങ്കുവെക്കാനും ഒരാൾ ഉണ്ട്. വേൾഡ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലുമായി തിരികെ വന്നത് ഏറെ സന്തോഷത്തിലാണ്. അപ്പോഴേക്കും ഇരുവരും കൂടുതൽ അടുത്തിരുന്നു.
ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. ഞായറാഴ്ച ഒരു അവധി കിട്ടിയാൽ ഒൺലറിനെ കാണാനായി പോകും. വിഷമഘട്ടങ്ങളില്‍ പോലും ഏറ്റവും സന്തോഷം തരുന്ന സമയമായിരുന്നു അത്, മേരി കോം പറയുന്നു.
ഞങ്ങളുടെ പശ്ചാത്തലം ഏകദേശം ഒരുപോലെയായിരുന്നു. ഞങ്ങളുടെ ഭാഷ ഒന്നായിരുന്നു. എന്‍റെ വിജയത്തിനായി ആഗ്രഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഒൺലർ തനിക്ക് വളരെ അടുപ്പമുണ്ടായിരുന്ന സുഹൃത്തുമായി പിരിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഈ സമയം ഞങ്ങൾ കൂടുതലായി അടുത്തു. ഈ സമയത്ത് തന്നെയായിരുന്നു ഒൺലറിന്റെ അമ്മയുടെ മരണവും. വളരെ വിഷമത്തിലായിരുന്ന ഒൺലർ വീട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എന്റെയും പിതാവിന്റെയും ആഗ്രഹം ഒൺലർ പഠനം പൂർത്തിയാക്കണമെന്നായിരുന്നു.
2003ലാണ് അര്‍ജുനാ അവാർഡ് ലഭിക്കുന്നത്. വീട്ടിൽ വിവാഹ ആലോചനയും ആരംഭിച്ചിരുന്നു. നിരവധി ആരാധകർക്ക് തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഈ കാര്യങ്ങൾ ഒൺലറിനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു 'മേരിക്ക് ശരിക്കും തന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടോ'? എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. അതുവരെ ഒരു വിവാഹത്തിനെ കുറിച്ചേ ചിന്തിച്ചിരുന്നില്ല.
ഇത് രജനി പണ്ഡിറ്റ്, ഇന്ത്യയിലെ ആദ്യ ചാരവനിത
തനിക്ക് വിവാഹ ആലോചനകൾ വരുന്നത് ഒൺലറിന് അറിയാമായിരുന്നു. എന്നെ പോലെ തന്നെ ഒൺലറും ഈക്കാര്യത്തിൽ വിഷമിച്ചിരുന്നു. ഒരു ദിവസം തനിയെ വന്ന് ഒൺലർ മേരിയോട് മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞു. അവർക്ക് തന്നെ ഇഷ്ടപ്പെടുമോയെന്ന ആശങ്കയും ഒൺലർ പറഞ്ഞു. തന്നെ വിവാഹം ചെയ്യാനുള്ള ഒൺലറിന്റെ ഉറച്ച തീരുമാനം കണ്ട് ഞെട്ടി. 20 വയസ് മാത്രമായിരുന്നു പ്രായം. വലിയ ഒറു ഭാവി തനിക്കായി കാത്തിരിക്കുകയാണ്. ഈ സമയത്ത് വിവാഹം ചെയ്യണമോ എന്നത് വലിയ ചോദ്യമായിരുന്നു. എന്നാൽ വിവാഹം നടന്നില്ലെങ്കിൽ തനിക്ക് ഒൺലറിനെ പോലയൊരു പങ്കാളിയെ കിട്ടില്ലെന്നും ഉറപ്പായിരുന്നു.
ഒൺലറിന്റെയും മേരി കോമിന്റെ വീട്ടിൽ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. അച്ഛന്റെ ദേഷ്യത്തെ കുറിച്ച് അറിയാവുന്നതിനാൽ ചോദിക്കാൻ പോലും പേടിയായിരുന്നു. 2004ൽ മേരിയും ഒൺലറും അവരുടെ നാട്ടിലേക്ക് പോയി. ഒൺലർ തന്റെ വീട്ടുകാരെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അച്ഛനുമായുള്ള കൂടിക്കാഴ്ച വളരെ മോശമായിരുന്നു. അച്ഛൻ അദ്ദേഹത്തോട് വളരെ മോശമായാണ് പെരുമാറിയത്. തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ഒൺലറിനെ ഭീഷണിപ്പെടുത്തി. ഒൺലർ മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും അച്ഛൻ നിലപാടിൽ ഉറച്ച് നിന്നു.
അച്ഛൻ മോശം പെരുമാറ്റത്തിൽ മേരി കോം വളരെ വിഷമിച്ചു. അതിനാൽ വീട്ടിൽ നിന്ന് തന്റെ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് ഒൺലറിനൊപ്പം മേരി വീട്ടിൽ നിന്നും ഇറങ്ങി. വിവാഹം ചെയ്യാനായിരുന്നു മേരി കോം ശ്രമിച്ചത്, എന്നാൽ ഒൺലറിന് രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം. മേരി വീട്ടിൽ നിന്ന് ഇറങ്ങിയതും അച്ഛൻ തന്റെ നിലപാടിൽ അയവ് വരുത്തി. അങ്ങനെ വിവാഹത്തിന് അച്ഛൻ സമ്മതം മൂളി. അങ്ങനെ ആചാരപ്രകാരം വിവാഹം നടത്തി. ഇന്ന് മൂന്ന് മക്കളുടെ മാതാപിതാക്കളായി സന്തോഷ ജീവിതം നയിക്കുകയാണ് ഒൺലറും മേരി കോമും.