വീടുകളിലേക്ക് സിലിണ്ടറുകളിൽ വിതരണം ചെയ്യുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽപിജി, ഇന്ത്യയുടെ വിതരണ ശൃംഖലയുടെ ഏറ്റവും അവശ്യഘടകമാണ്. അസംസ്കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പാചകവാതക വിതരണത്തിനായി ആശ്രയിക്കാവുന്ന സ്ത്രോതസുകളുടെ എണ്ണം തീരെ കുറവാണ്.
“ഇന്ത്യയുടെ എൽപിജി ആവശ്യങ്ങളിൽ ഏകദേശം 80 മുതൽ 85 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും ഗൾഫ് വിതരണക്കാരിൽ നിന്നാണ് വരിക. മിക്കവാറും ഹോർമുസ് വഴിയാണ് ഇവ എത്തിച്ചേരുക,” കെപ്ലറിലെ പ്രധാന ഗവേഷണ വിശകലന വിദഗ്ധൻ സുമിത് റിറ്റോലിയ പറയുന്നതിങ്ങനെ:
advertisement
“ക്രൂഡിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യക്ക് കാര്യമായ നിലയിൽ എൽപിജി കരുതൽ നിക്ഷേപമില്ല. ഇത് എൽപിജിയുടെ വരവിനെ കൂടുതൽ ദുർബലമാക്കുന്നു.”
പകരം എൽപിജി സ്ത്രോതസുകൾ കണ്ടെത്തുന്നതിൽ ഇന്ത്യയ്ക്ക് പരിമിതമായ സ്ത്രോതസുകളേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, റഷ്യ, അർജന്റീന എന്നിവിടങ്ങളിൽ നിന്ന് ചെറിയ തോതിൽ അധിക കാർഗോകൾ ലഭ്യമാക്കാമെങ്കിലും, ആ അളവ് മിതമായതും ചരക്ക് കൂലിയെയും സ്പോട്ട് മാർക്കറ്റ് ലഭ്യതയെയും വളരെയധികം ആശ്രയിച്ചുമാകും കിട്ടുക.
നിലവിലുള്ള എൽപിജി സ്റ്റോക്കുകൾ ഏകദേശം 30 ദിവസം കൂടി നിലനിൽക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. മാർച്ചിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള ചരക്കുകൾ വൈകിയാൽ, ഭയം കാരണം വീട്ടുകാർ നേരത്തെ റീഫില്ലുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയാൽ ഈ കരുതൽ വേഗത്തിൽ ഇല്ലാതാകും.
ഉപഭോക്താക്കൾ അധിക സിലിണ്ടറുകൾ വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നാണ് നഗര കേന്ദ്രങ്ങളിലെ വിതരണക്കാർ നൽകുന്ന വിവരം. ജനങ്ങളോട് പൂഴ്ത്തിവെക്കരുതെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്. സ്റ്റോക്ക് കുറയുന്നതിന് മുമ്പ് തന്നെ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങുന്നത് ലഭ്യതയെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കെപ്ലർ ഡാറ്റ പ്രകാരം, ആ വാങ്ങലുകളിൽ 90 ശതമാനത്തിലധികവും മധ്യേഷ്യയെ ആശ്രയിച്ചിരിക്കുന്നു. ഹോർമുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുന്നതും മാർച്ചിൽ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നതുമായ എൽപിജി കപ്പലുകൾ ദിവസങ്ങൾക്കുള്ളിൽ യാത്ര പുനരാരംഭിച്ചില്ലെങ്കിൽ, വിതരണ പ്രശ്നങ്ങൾ പെട്ടെന്ന് ഉയർന്നുവന്നേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
നാട്ടിൽ പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ, വാണിജ്യ സിലിണ്ടറുകൾ ഫിൽ ചെയ്യുന്നത് കമ്പനികൾ നിർത്തിയതായും, കൊമേഴ്സ്യൽ സിലിണ്ടറുകൾക്കായി വാഹനങ്ങൾ അയക്കേണ്ടെന്ന് ഡീലർമാർക്ക് നിർദേശം നൽകിയതായുമാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
Summary: The escalating Iran tensions are set to affect Indian households. Analysts warn that if tanker traffic through the Strait of Hormuz is significantly disrupted, households will face severe shortages of cooking gas. The Strait of Hormuz is a narrow waterway through which a large portion of India's fuel imports pass
