TRENDING:

തമിഴ്നാട് മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 9 ആയി

Last Updated:

മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ തീ ഉയർന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധുര: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു.
News18 TamilNadu
News18 TamilNadu
advertisement

മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ തീ ഉയർന്നത്. ലക്നൗവിൽ നിന്ന് ഈ മാസം 17ന് നിന്ന് യാത്ര തിരിച്ച 63 അംഗ സംഘമാണ് കോച്ചിലുണ്ടായിരുന്നത്. യാത്രക്കാർ കൊണ്ടുവന്ന ചെറു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐആർസിടിയുടെ ടൂറിസ്റ്റുകൾക്ക് ആയുള്ള പ്രത്യേക കംപാർട്ട്മെന്റിൽ ആണ് അപകടം. യാത്രക്കാർ ചായ ഉണ്ടാക്കുന്നതിന് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചപ്പോൾ ആണ് സ്ഫോടനം എന്നാണ് ആദ്യ ഘട്ട അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. 55 പേർ അപകടം സംഭവിച്ച കോച്ചിനുള്ളിൽ യാത്ര ചെയ്തിരുന്നു. കൂടുതലും ഉത്തർ പ്രദേശില്‍ നിന്നുള്ളവരാണ് കോച്ചിലുണ്ടായിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 9 ആയി
Open in App
Home
Video
Impact Shorts
Web Stories