ഇന്ത്യയ്ക്ക് പുറമെ അയൽരാജ്യമായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, വടക്കൻ അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രഗ്രഹണത്തിന്റെ ഭാഗിക ഘട്ടത്തിന്റെ തുടക്കം ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളിലും ദൃശ്യമാകുമെന്ന് ദുവാരി കൂട്ടിച്ചേർത്തു.
Also Read-രണ്ടുവിരല്‍ പരിശോധനയ്ക്ക് വിലക്ക്; അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതെന്ന് സുപ്രീംകോടതി
നവംബർ 8-ന് ഇന്ത്യയിൽ പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം വൈകുന്നേരം 5.30 ന് ശേഷം ആരംഭിച്ച് 6.19 വരെ നീണ്ടുനിൽക്കും. ചന്ദ്രന്റെ ഇരുട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഗ്രഹണം പരമാവധി നീണ്ടുനിൽക്കുക .4:29 ന് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആയിരിക്കും സ്ഥിതിചെയ്യുക. തുടർന്ന് പൂർണ്ണഗ്രഹണം ഏകദേശം 5.11 അവസാനിച്ച് ഭാഗിക ഗ്രഹണം 6:19 ന് അവസാനിക്കും. "ചന്ദ്രഗ്രഹണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ദൃശ്യമാകും. എന്നാൽ ആരംഭ ഘട്ടത്തിൽ ഗ്രഹണം ദൃശ്യമാകില്ല.
advertisement
അതേസമയം കൊൽക്കത്ത ഉൾപ്പെടെ കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചന്ദ്രഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടം അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. നഗരത്തിൽ ഏകദേശം 4:52 ന് കിഴക്കൻ ചക്രവാളത്തിൽ നിന്ന് ചന്ദ്രൻ ഉദിച്ചു തുടങ്ങും. തുടർന്ന് 5:11 വരെ പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. അതിനുശേഷം ചന്ദ്രൻ ഭാഗിക ഗ്രഹണ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും സമയം കൂടുംതോറും കൂടുതൽ പ്രകാശിക്കുകയും ചെയ്യുമെന്നും ദേബി പ്രസാദ് ദുവാരി പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള കൊഹിമ, അഗർത്തല, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ കൊൽക്കത്തയേക്കാൾ നേരത്തെ ഗ്രഹണം ദൃശ്യമാകും. ഇതിൽ കൊഹിമയിൽ മാത്രമേ ഗ്രഹണം അതിന്റെ പരമാവധി പൂർണ്ണതയിൽ കാണാൻ കഴിയൂ. 5:11 ന് ശേഷം ചന്ദ്രൻ 66 ശതമാനം അവ്യക്തതയോടുകൂടി ദൃശ്യമായതിനു ശേഷം ഏകദേശം 5:31 ന് ന്യൂഡൽഹിയിൽ ഭാഗിക ഗ്രഹണം അനുഭവപ്പെടുമെന്നാണ് പ്രവചനം. ബംഗളൂരുവിൽ ചന്ദ്രൻ 5:57 ന് പൂർണ്ണമായും ഉദിക്കും. മുംബൈയിൽ ഇത് ഏകദേശം 6:03 ന് 14 ശതമാനം മാത്രം അവ്യക്തതയോടെ ആയിരിക്കും പ്രത്യക്ഷപ്പെടുക. നാഗ്പൂരിൽ, ഏകദേശം 5.32 നാണ് ചന്ദ്രൻ ഉദിക്കുക. ഏകദേശം 6:34 ഓടുകൂടി ചന്ദ്രന്റെ 60 ശതമാനം അവ്യക്തമാകും.
ചന്ദ്രഗ്രഹണത്തിൽ പൂർണ്ണചന്ദ്രനെ അധികനേരം നോക്കി നിൽക്കുന്നത് മൂലം അസ്വസ്ഥതകൾ അനുഭവപ്പെടാൻ ഇടയുണ്ട്. പൂർണ്ണ ചന്ദ്രൻ ഭൂമിയുടെ നിഴൽ മേഖലയിലൂടെ കടന്നുപോകുമ്പോൾ പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്നും കുറച്ച് സമയത്തേക്ക് ഇത് നീണ്ടുനിൽക്കുമെന്നും ദുവാരി പറഞ്ഞു.
അതേസമയം ഇനി ഇന്ത്യയിൽ കാണാൻ കഴിയുന്ന അടുത്ത സമ്പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക 2025 സെപ്റ്റംബർ 7 നാകും. എന്നാൽ 2023 ഒക്ടോബറിൽ ഇന്ത്യയിൽ ഒരു ഭാഗിക ഗ്രഹണം ദൃശ്യമാകാനും സാധ്യത ഉണ്ട്.
