TRENDING:

'ചക്രങ്ങളുണ്ടായിട്ടും തലയിൽ കൊണ്ടുപോകുന്നു; കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

Last Updated:

ഇത്തരമൊരു നേതാവിന്റെ കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപാൽ: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരെ സന്ദർശിച്ച രാഹുൽ ഗാന്ധി അവരു നൽകിയ യൂണിഫോമും ബാഡ്ജും ധരിച്ച് സ്യൂട്ട്കേസ് തലയിൽ ചുമന്നതിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
advertisement

‘ഞാൻ ആശ്ചര്യപ്പെട്ടു, ചക്രങ്ങളുള്ള സ്യൂട്ട്കേസ് വലിച്ചുകൊണ്ടുപോകുന്നതിനു പകരം തലയിൽ ചുമക്കുന്നു. ഇത്തരമൊരു നേതാവിന്റെ കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു.

Also read-Rahul Gandhi| തലയിൽ ലഗേജ് ചുമന്ന് രാഹുൽ ഗാന്ധി; പോർട്ടർമാർക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

വ്യാഴാഴ്ച്ച രാവിലെയാണ് രാഹുൽ ഗാന്ധി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പോർട്ടർമാർക്കൊപ്പം ഇരുന്ന് അവരുമായി ചർച്ച നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. അതേസമയം, രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. പോർട്ടർമാരെ സന്ദർശിച്ചത് രാഹുൽ ഗാന്ധിയുടെ സന്ദർശനം നാടകമാണെന്ന് ബിജെപി ആരോപിച്ചു. വലിച്ചുകൊണ്ടുപോകാൻ കഴിയുന്ന സ്യൂട്ട്കേസ് എന്തിനാണ് തലയിൽ ചുമന്ന് നടക്കുന്നതെന്നും ബിജെപി പരിഹസിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ചക്രങ്ങളുണ്ടായിട്ടും തലയിൽ കൊണ്ടുപോകുന്നു; കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories