TRENDING:

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Last Updated:

വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യാൻ ഹൈക്കോടതി മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചു.
News18
News18
advertisement

മധ്യപ്രദേശ് മന്ത്രിയായ വിജയ്, സോഫിയ ഖുറേഷിയെ കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന് വിശേഷിപ്പിച്ച് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി.

വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി.

സോഫിയ ഖുറേഷിയെക്കുറിച്ച് അപക്വമായ പരാമർശം നടത്തിയ കുൻവർ വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

വിജയ് ഷാ നടത്തിയത് അപമാനകരവും ലജ്ജാകരവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചു. ബിജെപിയും ആർഎസ്എസും സ്ത്രീ വിരുദ്ധമായ മനോഭാവം പുലർത്തുന്നുവെന്ന് ഖർഗെ കുറ്റപ്പെടുത്തി.

advertisement

ബിജെപിയും ഷായുടെ പരാമർശം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതേസമയം സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അപമാനകരമായ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ.

പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ ക്ഷമാപണം ചെയ്യാൻ തയ്യാറാണെന്നും, കേണൽ ഖുറേഷിയെ സഹോദരിയെക്കാൾ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്ഥാനലേക്കയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

advertisement

നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തതെന്നും അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്, എന്നാണ് വിജയ് ഷാ പറഞ്ഞത്. പിന്നാലെ പ്രസം​ഗം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/India/
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories