TRENDING:

സെന്തിൽ ബാലാജിയെ ഇഡിയ്ക്ക് കസ്റ്റഡിയിൽ എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി

Last Updated:

അറസ്റ്റും റിമാൻഡും നിയമപരമായതിനാൽ ഇപ്പോൾ നൽകിയിരിക്കുന്ന ഹേബിയസ് കോർപ്പസ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡിയ്ക്ക് കസ്റ്റഡിയിൽ എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയിലാണ് കോടതി ഉത്തരവ്. ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ സെന്തിൽ ബാലാജിയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസ് പരിഗണിച്ച ബെഞ്ചില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയ ജസ്റ്റിസ് സി.വി കാര്‍ത്തികേയന്റെതാണ് നിര്‍ണായക ഉത്തരവ്. സെന്തിൽ ബാലാജി നിയമത്തിന് വിധേയനാണെന്ന് ജസ്റ്റിസ് സി.വി കാര്‍ത്തികേയൻ വ്യക്തമാക്കി.
വി. സെന്തിൽ ബാലാജി
വി. സെന്തിൽ ബാലാജി
advertisement

സെന്തിൽ ബാലാജിയുടെ കേസ് പരിഗമിച്ച മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റിസ് വി കാർത്തികേയനെ മൂന്നാമതായി ഉൾപ്പെടുത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇല്ലാത്ത അധികാരം ഇഡി പ്രയോഗിച്ചെന്നുമുള്ള ഭാര്യ മേഘല ഹർജിയിൽ വാദിച്ചത്.

ഈ വാദം അംഗീകരിച്ച്‌ മന്ത്രിയെ വിട്ടയയ്ക്കാമെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തിരുന്നു. എന്നാൽ ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയില്‍ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും 10 ദിവസത്തിനു ശേഷം ജയില്‍ വകുപ്പിന്റെ ആശുപത്രിയിലേക്കു മാറ്റണമെന്നും ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തി പറഞ്ഞു. ഇതോടെയാണ് അന്തിമവിധി നീട്ടിവെക്കുകയായിരുന്നു.

advertisement

അറസ്റ്റും റിമാൻഡും നിയമപരമായതിനാൽ ഇപ്പോൾ നൽകിയിരിക്കുന്ന ഹേബിയസ് കോർപ്പസ് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയുടെ വിധിയോടാണ് യോജിക്കുന്നതെന്നും ജസ്റ്റിസ് സി.വി.കാര്‍ത്തികേയൻ ഇന്നു പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തികള്‍ക്ക് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെടാൻ കഴിയില്ല, അന്വേഷണവുമായി സഹകരിക്കുക. സെന്തില്‍ ബാലാജി നിയമത്തെ മാനിക്കുകയും നിരപരാധിയെങ്കില്‍ കോടതിയില്‍ തെളിയിക്കുകയും വേണമെന്ന് ജസ്റ്റിസ് സി.വി.കാര്‍ത്തികേയൻ ചൂണ്ടിക്കാട്ടി.

അതേസമയം ഇഡി ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരല്ലെന്ന ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ച വാദം ജസ്റ്റിസ് കാർത്തികേയൻ അംഗീകരിച്ചു. 2022ലെ വിജയ് മദൻലാൽ ചൗധരി കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ വാദം. “ഇ.ഡി ഉദ്യോഗസ്ഥർ പോലീസ് ഓഫീസർമാരല്ല. അവരെ നിയമത്തിൽ ഒരിടത്തും പോലീസ് ഓഫീസർമാരായി ചിത്രീകരിച്ചിട്ടില്ല”, ജഡ്ജി പറഞ്ഞു. എന്നാൽ സെഷൻ ജഡ്ജി ബാലാജിയെ 167 സിആർപിസി പ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി ജഡ്ജി ചൂണ്ടിക്കാട്ടി. അതോടെ അദ്ദേഹം കുറ്റവാളിയായി മാറിയെന്നും ജസ്റ്റിസ് കാർത്തികേയൻ ചൂണ്ടിക്കാട്ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാലാജി ആശുപത്രിയിൽ ചെലവഴിച്ച സമയം കസ്റ്റഡി കാലാവധിയിൽ നിന്ന് ഒഴിവാക്കുമെന്ന് കോടതി പറഞ്ഞു. കേസ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിലെ മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജൂൺ ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ആൻജിയോഗ്രാം നടത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
സെന്തിൽ ബാലാജിയെ ഇഡിയ്ക്ക് കസ്റ്റഡിയിൽ എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories