TRENDING:

മഹാപരിനിര്‍വാണ്‍ ദിവസ്; ഡോ. ബി.ആര്‍. അംബേദ്കറുടെ 69-ാം ചരമാദിനാചരണം

Last Updated:

മഹാപരിനിര്‍വാണ്‍ ദിവസത്തോടനുബന്ധിച്ച് മുംബൈയല്‍ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനുസ്മരണത്തിനായി ദാദറിലെ ശിവാജി പാര്‍ക്കില്‍ വിവിധ സൗകര്യങ്ങളും ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ (B.R. Ambedkar) 69-ാം ചരമവാര്‍ഷിക ദിനാചരണം ഇന്ന്. പാര്‍ലമെന്റ് ഹൗസ് കാമ്പസില്‍ അംബേദ്കറുടെ പ്രതിമയ്ക്ക് സമീപമാണ് മഹാപരിനിര്‍വാണ്‍ ദിവസ് ആഘോഷം സംഘടിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ (ഡിഎബി) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡോ. ബി.ആര്‍. അംബേദ്കർ
ഡോ. ബി.ആര്‍. അംബേദ്കർ
advertisement

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ് നാരായണ്‍ സിംഗ്, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ അംബേദ്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് മഹാപരിനിര്‍വാണ്‍ ദിവസത്തെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. മറ്റ് നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

മഹാപരിനിര്‍വാണ്‍ ദിവസത്തോടനുബന്ധിച്ച് മുംബൈയല്‍ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനുസ്മരണത്തിനായി ദാദറിലെ ശിവാജി പാര്‍ക്കില്‍ വിവിധ സൗകര്യങ്ങളും ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പുണ്യ സ്തൂപത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അംബേദ്കറിന്റെ ലക്ഷകണക്കിന് അനുയായികള്‍ ചൈത്യഭൂമി, ദാദര്‍, ശിവജി പാര്‍ക്ക് എന്നിവിടങ്ങളില്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

advertisement

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വലിയ സൗകര്യങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള 8,000ത്തോളം ജീവനക്കാരെയും മഹാരാഷ്ട്ര സര്‍ക്കാര്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കുന്നതിനും മേല്‍നോട്ടത്തിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് മുംബൈ പോലീസ് വിന്യസിപ്പിച്ചിട്ടുള്ളത്. സമാധാനപരമായി മഹാപരിനിര്‍വാണ്‍ ദിവസ് ആചരിക്കുന്നതിന് മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും എട്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും 21 അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും 492 പോലീസ് ഉദ്യോഗസ്ഥരെയും 4,640 കോണ്‍സ്റ്റബിള്‍മാരെയും വിന്യസിച്ചിട്ടുണ്ട്.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പവലിയന്‍ ആണ് അനുസ്മരണ പരിപാടിക്കായി ഒരുക്കിയിട്ടുള്ളത്. 30,000 ചതുരശ്ര മീറ്ററില്‍  പൊടിരഹിത നടപ്പാത, 400ലധികം ടോയ്‌ലറ്റുകള്‍, 284 താല്‍ക്കാലിക ശുചിമുറികള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യ പരിശോധനാ സംവിധാനങ്ങളും പരിസരത്ത് ഒരുക്കിയിട്ടുണ്ട്. 20  ആംബുലന്‍സുകളും വിന്യസിപ്പിച്ചിട്ടുണ്ട്. മൊത്തം 585 ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടാകും.

advertisement

കൊതുകുകളുടെ പ്രജനനം തടയുന്നതിനും ഈച്ചകളെ നിയന്ത്രിക്കുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, നിരീക്ഷണ ടവറുകള്‍, സിസിടിവി ക്യാമറകള്‍, റൊട്ടേറ്റിംഗ് ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, ബാഗ് സ്‌കാനറുകള്‍ എന്നിവയും സുരക്ഷാ നടപടികളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് സപ്കലെ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഫയര്‍ എഞ്ചിനുകള്‍ ഐസിയു ആംബുലന്‍സുകള്‍ ബോട്ടുകള്‍ എന്നിവയും വിന്യസിപ്പിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാപരിനിര്‍വാണ്‍ ദിവസ് ആചരണത്തോടനുബന്ധിച്ച് മുംബൈയിലെ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. സാമൂഹിക നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്കായുള്ള ഡോ. അംബേദ്കറിന്റെ ശ്രമങ്ങളെ ആദരിക്കാനുള്ള അവസരമായാണ് മഹാപരിനിര്‍വാണ്‍ ദിവസ് ആചരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
മഹാപരിനിര്‍വാണ്‍ ദിവസ്; ഡോ. ബി.ആര്‍. അംബേദ്കറുടെ 69-ാം ചരമാദിനാചരണം
Open in App
Home
Video
Impact Shorts
Web Stories