ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു. ജമ്മുകശ്മീരിലെ രജോരിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സുബേദാര്‍ സജീഷ് (48) ആണ് മരിച്ചത്.
പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ 27 വര്‍ഷമായി സൈനികനായി സേവനമനുഷ്ടിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ഞായറാഴ്ച പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
November 22, 2025 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുകശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു
