ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടണമെന്ന നിര്‍ദേശം ആദ്യം മുതല്‍ക്കെ ഇന്ത്യ മുന്നണിയില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ മുന്നണിയിലെ ശക്തനായ ദളിത് നേതാവ് എന്ന നിലയിലും ഖാര്‍ഗെയെ പിന്തുണക്കുന്നവരുണ്ട്.
Also Read - ലോക്‌സഭയിൽ വീണ്ടും കൂട്ട സസ്‌പെൻഷൻ; ഇരു സഭകളിലുമായി സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 141 ആയി
എന്നാല്‍ മമതയുടെ നിര്‍ദേശത്തോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുകൂലമായി പ്രതികരിച്ചില്ല. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. 'മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെ'യെന്ന് ഖാര്‍ഗെ പറഞ്ഞു.
advertisement
'എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണം' പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നണി സീറ്റ് വിഭജനം പുതുവർഷത്തിന് മുൻപ് ആരംഭിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ ധാരണയായി. പ്രതിപക്ഷ എം പിമാരുടെ സസ്‌പെൻഷൻ നടപടിയെ ഇന്ത്യ മുന്നണി യോഗം അപലപിച്ചു . ഡൽഹിയിൽ ചേർന്ന യോഗത്തിൽ സസ്‌പെൻഷനെതിരെ പ്രതിഷേധം തുടരാനും യോഗത്തിൽ തീരുമാനമായി