ട്രെയിനിലെ സി-16 കോച്ചിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ശുചിമുറിയിൽ പാമ്പിനെ കണ്ട ജീവനക്കാർ ഉടൻ തന്നെ അത് പൂട്ടുകയും റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിൽ എത്തിയതോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി. തുടർന്ന് ആർപിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജഗൻ അർജുൻ ഭാലെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്തിനാണ് ഇയാൾ പാമ്പിനെ ട്രെയിനിൽ തുറന്നുവിട്ടത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Feb 15, 2026 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
