TRENDING:

അന്ത്യകർമം ചെയ്യാന്‍ അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണമെന്ന് ഒരു മകന്‍

Last Updated:

മദ്യലഹരിയിലെത്തിയ മൂത്ത മകൻ അന്ത്യകര്‍മ്മം ചെയ്യാന്‍ പിതാവിന്റെ മൃതദേഹത്തിന്റെ പകുതി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാല്‍: മധ്യപ്രദേശില്‍ പിതാവിന്റെ സംസ്‌കാരത്തെച്ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹത്തിന്റെ പകുതി ആവശ്യപ്പെട്ട് മൂത്തമകന്‍ രംഗത്തെത്തിയതോടെയാണ് സ്ഥിതി വഷളായത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലാണ് സംഭവം നടന്നത്. മക്കള്‍ തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
News18
News18
advertisement

ഞായറാഴ്ചയാണ് 84-കാരനായ ധ്യാനിസിംഗ് ഘോഷ് മരിച്ചത്. ഇളയമകനായ ദേഷ് രാജിനോടൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ധ്യാനിസിംഗ്. തുടര്‍ന്ന് മരണവിവരം മൂത്തമകനായ കിഷനേയും അറിയിച്ചു. ഇയാള്‍ മറ്റൊരു സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

മരണവിവരം അറിഞ്ഞെത്തിയ കിഷന്‍ പിതാവിന്റെ അന്ത്യകര്‍മ്മം താന്‍ ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയമകനായ ദേഷ് രാജ് പറഞ്ഞു. ഇതോടെയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മദ്യലഹരിയിലായിരുന്ന കിഷന്‍ അന്ത്യകര്‍മ്മം ചെയ്യാന്‍ പിതാവിന്റെ മൃതദേഹത്തിന്റെ പകുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് മൂത്തമകനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് ഇയാള്‍ തിരിച്ചുപോകുകയായിരുന്നു. അതിന് ശേഷം ഇളയമകന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അന്ത്യകർമം ചെയ്യാന്‍ അച്ഛന്റെ മൃതദേഹത്തിന്റെ പകുതി വേണമെന്ന് ഒരു മകന്‍
Open in App
Home
Video
Impact Shorts
Web Stories