കോളജിലെ വാര്‍ഷികാഘോഷ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. മദ്യപിച്ച് ക്യാംപസിനുള്ളിൽ കയറിയ സംഘം വിദ്യാർഥിനികളെ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ബാത്ത്റൂമിനുള്ളിൽ പലരെയും പൂട്ടിയിട്ടുവെന്നും ശല്യം ചെയ്തുവെവെന്നും ഗാര്‍ഗി കോളജിലെ ഒരു വിദ്യാർഥി തന്റെ ബ്ലോഗിൽ പറയുന്നു.
'ജയ് ശ്രീറാം'എന്ന് വിളിച്ചു കൊണ്ടാണ് ഇവർ അതിക്രമങ്ങൾ നടത്തിയതെന്നും അതുകൊണ്ട് തന്നെ ഇവർ ഹിന്ദുത്വ-ബിജെപി അനുഭാവം ഉള്ള ആളുകളാണെന്നാണ് സംശയിക്കുന്നതെന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായ പലരും ഭയം കാരണം പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്നും അതു കൊണ്ട് തന്നെ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അറിവായി വരുന്നെയുള്ളു എന്നു വിദ്യാർഥി കുറിച്ചിട്ടുണ്ട്.
advertisement
അതേസമയം മദ്യപിച്ചെത്തിയ സംഘം കോളജിൽ വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തുവെന്ന കാര്യം പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഒരു വിദ്യാർഥി തന്നെ സമ്മതിച്ചിട്ടുണ്ട്. 'പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് അറിയില്ലെന്നും എന്നാൽ കോളജിനുള്ളിൽ അതിക്രമം നടന്നു എന്നത് സത്യമാണെന്നുമായിരുന്നു പ്രതികരണം..'. വിഷയത്തിൽ ചർച്ച നടത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർഥി വ്യക്തമാക്കി.
സംഭവത്തിൽ കോളജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
