സുൻറാഖ് ഗ്രാമവാസിയായ രാജ ബാബു വർഷങ്ങളായി അപ്പെൻഡിസൈറ്റിസ് രോഗ ബാധിതനാണ്. മാർക്കറ്റിൽ നിന്ന് വാങ്ങിയ ഒരു സർജിക്കൽ ബ്ലേഡ്, സൂചി, തുന്നൽ ചരട് എന്നിവ ഉപയോഗിച്ച് ഇയാൾ വയറിൽ 11 തുന്നലുകൾ ഇട്ടതായി വൃന്ദാവൻ ജില്ലാ ആശുപത്രിയിലെ സീനിയർ സർജനായ ഡോ. ശശി രഞ്ജൻ പറഞ്ഞു. നിലവിൽ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അദ്ദേഹം.
അതേസമയം മംഗളൂരു ആശുപത്രിയിലെ ഒരു ഡോക്ടർ പ്രസവത്തിന് സി-സെക്ഷൻ ശസ്ത്രക്രിയ നടത്തിയ ശേഷം ഭാര്യയുടെ വയറ്റിൽ സർജിക്കൽ മോപ്പ് മറന്നു വച്ചതായി കർണാടകയിൽ നിന്നുള്ള ഒരാൾ ആരോപിച്ചു ഈ "വൈദ്യശാസ്ത്രപരമായ അശ്രദ്ധ" മൂലമുണ്ടായ സങ്കീർണതകൾ കാരണം, ഭാര്യക്ക് കടുത്ത ശരീരവേദന അനുഭവപ്പെട്ടതായും അവർക്ക് നവജാത ശിശുവിന് മുലയൂട്ടാൻ പോലും കഴിയാത്ത അവസ്ഥയിലായി.
advertisement
അണുബാധ അവരുടെ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചുവെന്നും കർഷകനും വ്യാപാരിയുമായ ഗഗൻദീപ് ബി പറഞ്ഞു. സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ് ഫയൽ ചെയ്തു. സിടി സ്കാൻ നടത്തിയ ശേഷമാണ് കുടുംബം ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് കുടുംബം അവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം ജനുവരി 25 ന് സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, സർജിക്കൽ മോപ്പ് നീക്കം ചെയ്തു.