TRENDING:

കള്ളുകുടി നിർത്തിയ സന്തോഷം ആഘോഷിച്ചത് നാട്ടുകാർക്ക് കോഴികളെ കൊടുത്ത്

Last Updated:

കിരണ്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തുകയും ആ സന്തോഷം ഗ്രാമത്തിലുള്ളവര്‍ക്ക് ബ്രോയിലര്‍ കോഴികളെ നല്‍കി ആഘോഷിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യപാനം ആരോഗ്യത്തിന് ഹാനീകരവും സമൂഹത്തിന് തന്നെ ആപത്തും ഉണ്ടാക്കുന്ന ഒരു ശീലമാണ്. എന്നാല്‍ പതിവായി മദ്യപിച്ചിരുന്ന ഒരാള്‍ ഇത് ഉപേക്ഷിക്കാന്‍ തയ്യാറായാലോ? അത് ആ വ്യക്തിക്കും കുടുംബത്തിനും ഗുണം ചെയ്യും. കര്‍ണാടകയില്‍ ഒരു വ്യക്തി മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ ആഘോഷം ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു.
(Image: AI generated)
(Image: AI generated)
advertisement

കര്‍ണാടകയില്‍ മാണ്ഡയ്ക്കടുത്തുള്ള ബസരാലു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ കിരണ്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തുകയും ആ സന്തോഷം ഗ്രാമത്തിലുള്ളവര്‍ക്ക് ബ്രോയിലര്‍ കോഴികളെ നല്‍കി ആഘോഷിക്കുകയും ചെയ്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കിരണിന്റെ വീട്ടിലെത്തി ഇതൊരു ഉത്സവമോ വിവാഹമോ പോലെ ആഘോഷമാക്കി.

കിരണിനെ സംബന്ധിച്ച് മദ്യപാനം വര്‍ഷങ്ങളായി ഒരു ജീവിതശൈലിയായിരുന്നു. മദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൈനംദിന സാന്നിധ്യമായിരുന്നു. മദ്യം ഒരു വിനോദത്തില്‍ നിന്നും പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പതിവ് കാര്യമായി മാറി. അദ്ദേഹത്തിന്റെ ദിവസങ്ങളും തീരുമാനങ്ങളുമെല്ലാം മദ്യത്തെ ആശ്രയിച്ചായിരുന്നു. ധാരാളം പണം മദ്യത്തിനായി ചെലവഴിച്ചു.

advertisement

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിരണ്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ മാറ്റത്തെ കാരണം വ്യക്തമായി അറിയില്ല. ഒരു നിമിഷത്തെ ആത്മപരിശോധനയ്ക്ക് ശേഷമാണ് കിരണ്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മദ്യം തന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് കിരണ്‍ തന്റെ അടുത്ത ആളുകളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആ തീരുമാനം പരസ്യമായി അടയാളപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു എന്നതാണ് ഏറ്റവും പ്രധാനം. മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അര്‍ത്ഥവത്തായ രീതിയില്‍ അംഗീകരിക്കാനും ആഘോഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. മദ്യപാനം നിര്‍ത്തിയപ്പോള്‍ ലാഭിച്ച പണം അദ്ദേഹം തന്റെ ഗ്രാമത്തിന്റെ സന്തോഷമാക്കി മാറ്റുകയായിരുന്നു.

advertisement

ലളിതമായ ഒരു ആഘോഷം നടത്തുന്നതിന് രപകരം കിരണ്‍ കൂടുതല്‍ അസാധാരണമായ ഒരു മാര്‍ഗ്ഗം തന്റെ ആസക്തി ഉപേക്ഷിച്ച തീരുമാനം ഗ്രാമത്തിലുള്ളവരോട് പങ്കിടാനായി തിരഞ്ഞെടുത്തു. മദ്യത്തിനായി താന്‍ സാധാരണ ചെലവഴിക്കുന്ന പണം അദ്ദേഹം കണക്കുകൂട്ടി അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ആഗ്രഹിച്ചു. അതിനായി ബസരാലു ഗ്രാമത്തിലെ ചില ഭാഗങ്ങളില്‍ പോയി വീടുതോറും കയറി കുടുംബങ്ങള്‍ക്ക് ബ്രോയിലര്‍ കോഴികളെ സമ്മാനമായി നല്‍കി. ദാനധര്‍മ്മമല്ല മറിച്ച് സന്തോഷം പങ്കിടുക എന്നതാണ് കിരണ്‍ ഇതുവഴി ഉദ്ദേശിച്ചത്. ആളുകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമാക്കി ഇതിനെ അദ്ദേഹം മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതോടൊപ്പം തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് കിരണ്‍ പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ പ്രവൃത്തി ഗ്രാമത്തിലുടീനളം ചര്‍ച്ചയായി. മദ്യം ഉപേക്ഷിക്കുന്നത് പരസ്യമായി ആഘോഷിക്കുന്ന ഒരാളെ കാണുന്നത് അപൂര്‍വമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കള്ളുകുടി നിർത്തിയ സന്തോഷം ആഘോഷിച്ചത് നാട്ടുകാർക്ക് കോഴികളെ കൊടുത്ത്
Open in App
Home
Video
Impact Shorts
Web Stories