''അബദ്ധത്തില്‍ സംഭവിച്ച പിഴവില്‍ മാപ്പ് ചോദിക്കുന്നു. മെറ്റയ്ക്ക് ഇപ്പോഴും ഇന്ത്യ പ്രധാനപ്പെട്ട രാജ്യമാണ്. രാജ്യത്തിന്റെ നൂതന ഭാവിയ്ക്കായി നിലകൊള്ളാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' എന്ന് മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവ്‌നാഥ് തുക്രാന്‍ പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രലിന്റെ ക്ഷമാപണം. മെറ്റയുടെ ക്ഷമാപണം 140 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ വിജയമാണെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
advertisement
കോവിഡ്-19 നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ ബിജെപി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചില്ലെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും രംഗത്തെത്തിയിരുന്നു. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.
'' മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ നിന്നും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ കേള്‍ക്കേണ്ടി വന്നതില്‍ നിരാശയുണ്ട്. വസ്തുതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണം,'' എന്ന് അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.
'' 80 കോടിയിലധികം പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. 22 ലക്ഷത്തിലധികം സൗജന്യ വാക്‌സിനുകള്‍ എത്തിച്ചു. കോവിഡ് മഹാമാരി കാലത്ത് രാജ്യത്തിനകത്തും പുറത്തും സഹായമെത്തിക്കാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലെത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. ഈ സദ്ഭരണ മാതൃകയുടെ ബലത്തിലാണ് മൂന്നാം തവണയും അദ്ദേഹം അധികാരത്തിലെത്തിയത്,'' അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.
ജോ റോഗനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം. 2024 ലോകത്തെ വിവിധരാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നുവെന്നും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചില്ലെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. സര്‍ക്കാരുകളുടെ വിശ്വാസതകര്‍ച്ചയ്ക്ക് കാരണം കോവിഡ്-19 കാലത്തെ നയങ്ങളാണെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടായെങ്കിലും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം കേവലഭൂരിപക്ഷം കടന്നിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തിലേറുകയായിരുന്നു.